• Home
  • News
  • ഷാർജയിൽ നിരീക്ഷണത്തിന് 44,643 സ്മാർട് ക്യാമറകൾ

ഷാർജയിൽ നിരീക്ഷണത്തിന് 44,643 സ്മാർട് ക്യാമറകൾ

ഷാർജ ∙ ഷാർജയിലെ റോഡുകളും കെട്ടിടങ്ങളും നിരീക്ഷണ ക്യാമറകളുടെ സുരക്ഷാ വലയത്തിൽ. ചെറുചലനങ്ങൾ വരെ പകർത്താൻ കഴിയുന്ന  44,643 സ്മാർട് ക്യാമറകളാണുള്ളത്. പ്രധാന മേഖലകളിൽ മാത്രം 31,989. ഷാർജ നഗരം, ഹംറിയ, മദാം മേഖലകളിലാണ് ഏറ്റവും കൂടുതൽ.

വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യാനും ധനകാര്യ സ്ഥാപനങ്ങളിൽ അതിക്രമങ്ങളുണ്ടായാൽ അപായസൂചന നൽകാനും ക്യാമറകൾക്കു കഴിയുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞവർഷം 10,443 നിയമലംഘനങ്ങൾ കണ്ടെത്താനും 299 ക്രിമിനൽ കേസുകൾ തെളിയിക്കാനും ക്യാമറകൾക്കു കഴിഞ്ഞു.

റോഡപകടങ്ങളും കുറ്റകൃത്യങ്ങളും കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം ക്രിമിനൽ കേസുകൾ 7.6% കുറയ്ക്കാൻ ക്യാമറകൾ സഹായകമായെന്നു ഷാർജ കൺസൽട്ടേറ്റീവ്  കൗൺസിൽ അംഗം ഡോ. ഷാഹീൻ ഇസ്അഹാഖ് അൽ മാസ്മി പറഞ്ഞു.

കടൽ, മരുഭൂമി, മലനിരകൾ എന്നിവിടങ്ങളിൽ കാണാതാകുന്നവരെ തിരയാനുള്ള അതിവേഗ സംവിധാനങ്ങളും പൊലീസിനുണ്ട്. ഇതിനു ഡ്രോണുകളുടെ സേവനവും ഉപയോഗപ്പെടുത്തുന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

BAHRAIN LATEST NEWS

View All