സൗദിയിൽ ഹൗസ് ഡ്രൈവര്‍മാര്‍ ഉൾപ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാർക്ക് ലെവി ഈടാക്കാനുള്ള ആദ്യഘട്ടം നാളെ മുതല്‍ നിലവില്‍ വരും
ജിദ്ദ: സൗദിയിൽ ഹൗസ് ഡ്രൈവര്‍മാര്‍ ഉൾപ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാർക്ക് ലെവി ഈടാക്കാനുള്ള തീരുമാനം കഴിഞ്ഞ മാർച്ച് എട്ടിന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ഇതിന്റെ ആദ്യഘട്ടം നാളെ മുതല്‍ നിലവില്‍ വരും.
ഒരു സ്വദേശിയുടെ കീഴില്‍ നാലിലധികം ഗാര്‍ഹിക ജോലിക്കാരുണ്ടെങ്കില്‍ പുതുതായി വരുന്ന ഓരോ തൊഴിലാളിക്കും അവരുടെ താമസരേഖ പുതുക്കുമ്പോൾ 9,600 റിയാലാണ് വാർഷിക ലെവി അടക്കേണ്ടത്. വിദേശി പൗരന് രണ്ട് ഗാര്‍ഹിക ജോലിക്കാരുണ്ടെങ്കില്‍ പുതുതായി വരുന്ന തൊഴിലാളിക്കും ഇതുപ്രകാരം ലെവി നല്‍കേണ്ടിവരും. എന്നാൽ രോഗികളെയും അവശത അനുഭവിക്കുന്നവരെയും പരിചരിക്കുന്ന ഗാർഹിക ജോലിക്കാരെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
രണ്ടുഘട്ടമായാണ് പദ്ധതി നടപ്പാക്കുക. അടുത്ത വര്‍ഷം മുതല്‍ സ്വദേശികളുടെ നാലിലധികം വരുന്ന എല്ലാ ഗാർഹിക തൊഴിലാളികൾക്കും വിദേശികളുടെ കീഴില്‍ രണ്ടിലധികം വരുന്നവ തൊഴിലാളികൾക്കും ലെവി ബാധകമായിരിക്കും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.