കുവൈത്തിൽ അവധി ഇനി അപേക്ഷ ഓൺലൈനായി
കുവൈത്ത് സിറ്റി∙ ജീവനക്കാരുടെ വാർഷിക അവധി, അസുഖ അവധി തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്നതിനും അവധി സംബന്ധിച്ച പോരായ്മകൾ പരിഹരിക്കുന്നതിനുമായി സാമൂഹിക കാര്യ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിക്കുന്നു.
യൂസർ ഐഡിയും പാസ് വേർഡും നൽകി വെബ്സൈറ്റിൽ പ്രവേശിച്ച് ഏതു സമയത്തും ലീവിന് അപേക്ഷിക്കാം. മാനേജർ, വകുപ്പ് മേധാവികൾ, നിരീക്ഷകർ, സൂപ്പർവൈസർമാർ തുടങ്ങി 200ഓളം പേർ പങ്കെടുത്ത യോഗത്തിലാണ് മന്ത്രാലയം പുതിയ സേവനം പ്രഖ്യാപിച്ചത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.