• Home
  • News
  • ഒമാനിൽ 'ലോ​ണ്‍ഡ് ആ​ര്‍ട്ടി​ഫാ​ക്ട്സ് ഫ്രം ​ഇ​ന്ത്യ' പ്ര​ദ​ര്‍ശ​ന​ത്തി​ന് തു​ട​ക്

ഒമാനിൽ 'ലോ​ണ്‍ഡ് ആ​ര്‍ട്ടി​ഫാ​ക്ട്സ് ഫ്രം ​ഇ​ന്ത്യ' പ്ര​ദ​ര്‍ശ​ന​ത്തി​ന് തു​ട​ക്കം

മ​സ്‌​ക​ത്ത് : ഒ​മാ​ന്‍ നാ​ഷ​ന​ല്‍ മ്യൂ​സി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന 'ലോ​ണ്‍ഡ് ആ​ര്‍ട്ടി​ഫാ​ക്ട്‌​സ് ഫ്രം ​ഇ​ന്ത്യ പ്ര​ദ​ര്‍ശ​നം' സു​ല്‍ത്താ​ന്‍ ഖാ​ബൂ​സ് യൂ​നി​വേ​ഴ്‌​സി​റ്റി അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ വി​ഭാ​ഗം അ​സി. പ്ര​സി​ഡ​ന്റും നാ​ഷ​ന​ല്‍ മ്യൂ​സി​യം ട്ര​സ്റ്റ് ബോ​ര്‍ഡ് ഉ​പ​മേ​ധാ​വി​യു​മാ​യ സ​യ്യി​ദ മോ​ന ബി​ന്‍ത് ഫ​ഹ​ദ് അ​ല്‍ സ​ഈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ക്കാ​രും ഒ​മാ​നി​ക​ളും സ്വ​ന്തം സം​സ്‌​കാ​ര​ത്തി​ലും പാ​ര​മ്പ​ര്യ​ത്തി​ലും അ​ഭി​മാ​നം കൊ​ള്ളു​ന്ന​തു​പോ​ലെ വി​ദേ​ശ​ത്തു​നി​ന്നു​ള്ള വൈ​വി​ധ്യ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യാ​ൻ അ​വ​രു​ടെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​മി​ത് നാ​ര​ങ്​ പ​റ​ഞ്ഞു. ഇ​ത് ന​മ്മു​ടെ സാം​സ്കാ​രി​ക ഘ​ട​ന​ക​ളെ സ​മ്പ​ന്ന​മാ​ക്കു​ക​യും സാ​മൂ​ഹി​ക സൗ​ഹാ​ർ​ദം വ​ള​ർ​ത്തു​ക​യും ആ​ഗോ​ള​ത​ല​ത്തി​ൽ സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

ഒ​മാ​ന്റെ​യും സ​ന്‍സി​ബാ​റി​ന്റെ​യും ച​രി​ത്രം​പ​റ​യു​ന്ന 'താ​രി​ക് ഇ ​കേ​സ​രി' പു​സ്ത​കം പ്ര​ദ​ര്‍ശ​ന​ത്തി​ലു​ണ്ട്. ന്യൂ ​ഡ​ല്‍ഹി​യി​ലെ നാ​ഷ​ന​ല്‍ മ്യൂ​സി​യ​ത്തി​ല്‍നി​ന്നാ​ണ് ഇ​വ നാ​ഷ​ന​ല്‍ മ്യൂ​സി​യ​ത്തി​ല്‍ എ​ത്തി​ച്ച​ത്. മോ​ഡേ​ണ്‍ ആ​ര്‍ട്ട് നാ​ഷ​ന​ല്‍ മ്യൂ​സി​യ​ത്തി​ല്‍ സൂ​ക്ഷി​ച്ച അ​ല്‍ മി​റാ​നി കോ​ട്ട​യു​ടെ പെ​യ്​​ന്‍റി​ങ്ങും പ്ര​ദ​ര്‍ശ​ന​ത്തി​ലു​ണ്ട്.

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ വി​വി​ധ അം​ബാ​സ​ഡ​ര്‍മാ​ര്‍, സാം​സ്‌​കാ​രി​ക, മ്യൂ​സി​യം മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര​ട​ക്കം നി​ര​വ​ധി​പേ​ർ സം​ബ​ന്ധി​ച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

BAHRAIN LATEST NEWS

View All