കുവൈറ്റില്‍ വിലക്കയറ്റം അതിരൂക്ഷം; പൊതുജനം പ്രതിസന്ധിയില്‍
കുവൈത്ത്: കുവൈറ്റില്‍ ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടായ ക്രമാതീതമായ വിലക്കയറ്റം ലോകമെമ്പാടും ഉപഭേക്താക്കളുടെ ദുരിതം വര്‍ധിപ്പിക്കുന്നു. ലോക രാജ്യങ്ങളെ പോലെ കുവൈത്തും കൊവിഡ് മഹാമാരി ഏല്‍പ്പിച്ച പ്രതിസന്ധികളല്‍ നിന്ന് പൂര്‍ണമായി കരകയറിയിട്ടില്ല. ഭക്ഷ്യവസ്തുക്കളുടെയും വസ്ത്രങ്ങളുടെയും പെട്ടെന്നുള്ള വിലക്കയറ്റം കുറഞ്ഞ വരുമാനമുള്ളവരെയും ഗുരുതരമായി ബാധിക്കുന്നത്.
വേനല്‍ക്കാലത്ത് ലോകമെമ്പാടും ചരക്കുകള്‍ക്ക് ക്ഷാമം നേരിടേണ്ടി വരുമെന്ന് വിലയിരുത്തലുകള്‍ക്കിടയിലാണ് വിലക്കയറ്റവും രൂക്ഷമായത്. ഉയര്‍ന്ന വില, തൊഴിലാളി ക്ഷാമം, റഷ്യ-യുക്രൈന് പ്രതിസന്ധി തുടങ്ങിയവയാണ് വിലക്കയറ്റത്തിനുള്ള പ്രധാന കാരണങ്ങളായി കടയുടമകള്‍ ചൂണ്ടിക്കാണിക്കുന്നത്.
റഷ്യ- യുക്രൈന് യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ കുവൈത്തിലെ ഇറക്കുമതി സംവിധാനത്തെ വലിയ തോതില്‍ ബാധിച്ചുവെന്നാണ് വ്യക്തമാകുന്നത്. രണ്ട് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ സ്വഭാവമാണ് വിപണയെ പ്രതികൂലമായി ബാധിച്ചത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.