ഷോപ്പിങ് മാളില്‍ നിന്ന് വീണു ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരന് മരിച്ചു
ദോഹ∙ലുസെയ്ലിലെ ആഡംബര മാളുകളിലൊന്നായ പ്ലേസ് വെൻഡോമിന്റെ മുകളിലത്തെ നിലയിൽ നിന്ന് വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരൻ മരണമടഞ്ഞതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ 15നാണ് ജോർദാൻ സ്വദേശിയായ ഖാലിദ് വാലിദ് ബെസിസോ എന്ന മൂന്നു വയസുകാരന് മാളിന്റെ മുകൾ നിലയിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എങ്ങനെയാണ് അപകടം സംഭവിച്ചതെന്നും മറ്റുമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്. അപകടമുണ്ടാകാനുള്ള സാഹചര്യം കണ്ടെത്താൻ അന്വേഷണ സംഘവുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പ്ലേസ് വെൻ്ഡോം മാനേജ്മെന്റ് നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. അടുത്തിടെയാണ് ആഡംബര, ഫാഷൻ ഷോപ്പിങ് മാൾ ആയ പ്ലേസ് വെൻഡോം പ്രവർത്തനം തുടങ്ങിയത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.