• Home
  • News
  • ഹമദ് വിമാനത്താവളത്തിലെ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലിൽ പിക്ക്-അപ്, ഡ്രോപ്-ഓഫ് അനുവ

ഹമദ് വിമാനത്താവളത്തിലെ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലിൽ പിക്ക്-അപ്, ഡ്രോപ്-ഓഫ് അനുവദിക്കില്ല

ദോഹ∙ജൂൺ 13 മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകൾക്ക് മുൻപിൽ യാത്രക്കാരുടെ പിക്ക്-അപ്, ഡ്രോപ്-ഓഫ് അനുവദിക്കില്ലെന്ന് അധികൃതർ. യാത്രക്കാരെ ഇറക്കാനും സ്വീകരിക്കാനും കാർ പാർക്കിങ് ഏരിയ ഉപയോഗിക്കണം.

ടെർമിനലുകൾക്ക് മുൻപിലെ വാഹനത്തിരക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷയും മുൻനിർത്തി പരീക്ഷണാടിസ്ഥാനത്തിലാണ് 13 മുതൽ പിക്ക്-അപ്, ഡ്രോപ്-ഓഫ് സൗകര്യങ്ങൾ കാർ പാർക്കിങ് ഏരിയകളിൽ മാത്രമാക്കി പരിമിതപ്പെടുത്തുന്നത്. 13ന് രാവിലെ 10.00 മുതൽ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകൾക്ക് മുൻപിൽ പൊതുജനങ്ങളുടെ വാഹനങ്ങൾ നിർത്താൻ അനുവദിക്കില്ല.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് മാത്രമാണ് ഇവിടെ നിർത്താൻ അനുമതിയുള്ളു. യാത്രക്കാരെ കയറ്റിവിടാനും സ്വീകരിക്കാനുമായി കാർ പാർക്കിങ് ഏരിയയിലെ സൗകര്യം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. പുതിയ നടപടിയുടെ ഭാഗമായി ജൂൺ 13 മുതൽ ഹ്രസ്വകാല കാർ പാർക്കിങ് ഏരിയയിൽ യാത്രക്കാരെ സ്വീകരിക്കാനും ഇറക്കാനുമെത്തുന്ന വാഹനങ്ങൾക്ക് ആദ്യത്തെ 20 മിനിറ്റ് പാർക്കിങ് സൗജന്യമായിരിക്കും.

20 മിനിറ്റ് കഴിയുന്നത് മുതൽ പാർക്കിങ് ഫീസ് നൽകണം. കാർ പാർക്കിങ് എക്‌സിറ്റിൽ പെയ്‌മെന്റിനുള്ള സൗകര്യമില്ല. ലെവൽ രണ്ടിലെ കാർ പാർക്കിങ്ങിന് മുൻപിലുള്ള മെഷീനിൽ വേണം പാർക്കിങ് ഫീസ് അടയ്ക്കാൻ.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

BAHRAIN LATEST NEWS

View All