നടുക്കടലിൽ കുടുങ്ങിയ രണ്ടുപേരെ പൊലീസ് രക്ഷപ്പെടുത്തി
ദുബൈ: ദുബൈയിൽ നടുക്കടലിലെ പാറയിടുക്കിൽ കുടുങ്ങിയ രണ്ടുപേരെ ദുബൈ പൊലീസിന്റെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ജബൽ അലിക്ക് സമീപമാണ് സംഭവം. മോശം കാലാവസ്ഥയെയും ആഞ്ഞടിച്ച തിരമാലയെയും തുടർന്നാണ് യുവാക്കൾ സഞ്ചരിച്ച റബർ ബോട്ട് അപകടത്തിൽപെട്ടത്. വിവരം അറിഞ്ഞയുടൻ തീരസംരക്ഷണ സേന പുറപ്പെട്ടെങ്കിലും ശക്തമായ തിരമാലയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. എന്നാൽ, പരിശീലനം സിദ്ധിച്ച സംരക്ഷണ സേനാംഗങ്ങൾ ഇവയെ അതിജീവിച്ച് രണ്ട് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. അസ്ഥിര കാലാവസ്ഥയെ സൂക്ഷിക്കണമെന്നും ബോട്ട്, കപ്പൽ, യാനങ്ങൾ എന്നിവയിൽ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു. അപകടത്തിൽപെടുന്നവർ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പിലെ 'സെയ്ൽ സേഫ്ലി' ആപ് വഴി റിപ്പോർട്ട് ചെയ്യണം. ഇതുവഴി റിപ്പോർട്ട് ചെയ്യുന്നതോടെ അപകടത്തിൽപെട്ടവരുടെ ലൊക്കേഷൻ കണ്ടെത്താൻ രക്ഷാസംഘത്തിന് കഴിയും. അപകടസാധ്യതകളും മുന്നറിയിപ്പുകളും ഈ ആപ് വഴി ലഭിക്കും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.