78.4 കോടി ദിനാർ വീട്ടുജോലിക്കാർക്ക് വേണ്ടി കുവൈത്ത് ചെലവഴിച്ചു
കുവൈത്ത് സിറ്റി∙ വീട്ടു ജോലിക്കാർക്കായി കുവൈത്ത് 2021ൽ ചെലവഴിച്ചത് 78.4 കോടി ദിനാർ. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം 5.93 ലക്ഷം ഗാർഹിക തൊഴിലാളികളാണ് കുവൈത്തിലുള്ളത്.
പ്രതിമാസം 110 ദിനാർ ആണ് ശരാശരി ശമ്പളം. ഗാർഹിക ജീവനക്കാരിൽ 47% ഉള്ള ഇന്ത്യക്കാർ ആണ് ഒന്നാം സ്ഥാനത്ത്. ഫിലിപ്പീൻസ് 23%, ബംഗ്ലദേശ് 13%, ശ്രീലങ്ക 11% എന്നിങ്ങനെയാണ് മറ്റു രാജ്യക്കാരുടെ അനുപാതം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.