• Home
  • News
  • ഖത്തറില്‍ ഇന്ന് രാത്രി പൊടിപടലം രൂപപ്പെടാന്‍ സാധ്യത; ദൃശ്യപരത കുറയുമെന്ന് ക്യു.എ

ഖത്തറില്‍ ഇന്ന് രാത്രി പൊടിപടലം രൂപപ്പെടാന്‍ സാധ്യത; ദൃശ്യപരത കുറയുമെന്ന് ക്യു.എം.ഡി

ദോഹ: അറേബ്യന്‍ പെനിന്‍സുലയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് പൊടിപടലങ്ങള്‍ രൂപപ്പെടുന്നത് ഇന്ന് രാത്രിയോടെ ഖത്തറിലേക്ക് നീങ്ങിയേക്കാമെന്നും ഇത് ദൃശ്യപരത കുറയുന്നതിന് കാരണമാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു. 

ഇന്ന് രാത്രിയും നാളെ പുലര്‍ച്ചെയുമായി ഇത് ഖത്തറിലെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയത്ത്, ദൃശ്യപരത രണ്ട് കിലോമീറ്ററില്‍ താഴെയും ചിലയിടങ്ങളില്‍ പൂജ്യവും ആയിരിക്കാം. പകല്‍ സമയത്ത് നേരിയ പൊടിപടലങ്ങളോടു കൂടിയ ചൂടുള്ള കാലാവസ്ഥയാണ് ഇന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

കാറ്റ് വടക്കുപടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് വീശും. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് വകുപ്പ് അറിയിച്ചു. ഈ കാലാവസ്ഥ കാരണം, എല്ലാ പൗരന്മാരോടും താമസക്കാരോടും മുന്‍കരുതല്‍ എടുക്കാന്‍ ക്യു.എം.ഡി അഭ്യര്‍ത്ഥിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

BAHRAIN LATEST NEWS

View All