• Home
  • News
  • സന്ദർശകരെ മാടി വിളിച്ച് ‘സ്റ്റോപ് ഓവർ’

സന്ദർശകരെ മാടി വിളിച്ച് ‘സ്റ്റോപ് ഓവർ’

ദോഹ∙ കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ഖത്തർ ടൂറിസം ഖത്തർ എയർവേയ്സുമായി ചേർന്ന് ‘സ്റ്റോപ് ഓവർ’ ക്യാംപെയ്നു തുടക്കമിട്ടു. നിലവിൽ ഖത്തർ എയർവേയ്‌സിന് ഈ ക്യാംപെയ്ൻ ഉണ്ട്. ഇത് കൂടുതൽ ശക്തമാക്കാനാണു പദ്ധതി. ആവർത്തിച്ചുള്ള സന്ദർശനങ്ങളെ പ്രോത്സാഹിപ്പിക്കുക, വിമാനക്കമ്പനികൾക്കും പ്രാദേശിക വ്യവസായ പങ്കാളികൾക്കും സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നിവയാണു ലക്ഷ്യം.

ഒറ്റ ടിക്കറ്റ് നിരക്കിൽ രണ്ടു കേന്ദ്രങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്നതും സ്റ്റോപ്പ് ഓവർ ടൂറിസത്തിന്റെ ഭാഗമാണ്. കൂടുതൽ ട്രാൻസിറ്റ് യാത്രക്കരെ ആകർഷിക്കാൻ വേണ്ട നടപടികളുമെടുക്കുന്നു. ഖത്തർ ടൂറിസത്തിന്റെ 6 പ്രധാന നയപരിപാടികളിൽ ഒന്നാണിത്. നവംബറിൽ ആരംഭിക്കുന്ന ലോകകപ്പിലേക്ക് 15 ലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യാൻ രാജ്യം ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം സമാപിച്ച സാമ്പത്തിക ഫോറത്തിൽ ടൂറിസം സിഒഒ ബെർതോൾഡ് ട്രെൻകെൽ ആണ് സ്റ്റോപ് ഓവർ ടൂറിസത്തെക്കുറിച്ചു പ്രഖ്യാപിച്ചത്.

രാജ്യങ്ങളുടെ സംസ്‌കാരവും കലയും ചരിത്രവും അറിയാൻ താൽപര്യമുള്ള സാംസ്‌കാരിക പ്രേമികളായ സഞ്ചാരികളെ ആകർഷിക്കുകയാണ് മറ്റൊരു ലക്ഷ്യം.  മ്യൂസിയങ്ങൾ, പഴയ മാർക്കറ്റുകൾ, സൂഖ് വാഖിഫ്, രുചി വൈവിധ്യങ്ങൾ എന്നിവയെല്ലാം യാത്രക്കാരുടെ ഇഷ്ടകേന്ദ്രങ്ങളാണ്. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനാൽ ഖത്തർ ആണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം.

പൊതുജനങ്ങൾക്ക് രാജ്യത്ത് നടക്കുന്ന പുത്തൻ ഇവന്റുകളും പരിപാടികളും അറിയുന്നതിനാൽ ഡിജിറ്റൽ ഡിസ്‌പ്ലേകളും കൂടുതൽ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. visitqatar.qa എന്ന വെബ്‌സൈറ്റിലൂടെ രാജ്യത്തെയും ലോകകപ്പിനെക്കുറിച്ചുമെല്ലാം അറിയാം. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All