സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; ബഹ്റൈനില്‍ സ്ത്രീയും പുരുഷനും അറസ്റ്റില്‍
മനാമ: ലൈംഗിക കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അവ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ബഹ്റൈന്‍ പൊലീസ് നടപടി സ്വീകരിച്ചു. 45 വയസുകാരിയായ ഒരു സ്ത്രീയും ഇവര്‍ക്ക് സഹായം നല്കിയ മറ്റൊരു പുരുഷനുമാണ് പ്രതികള്‍.
അറസ്റ്റിലായ സ്ത്രീ ഗള്‍ഫ് സ്വദേശിയാണെന്ന് മാത്രമാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. വ്യാപകമായി പ്രചരിച്ച വീഡിയോയില്‍ അശ്ലീല പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന സ്ത്രീയെ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞതോടെ കണ്ടെത്തി തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിക്കാനായി ഇവര്‍ക്ക് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചുകൊടുത്ത പുരുഷനും അറസ്റ്റിലായി. ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.