ദോഹ കോര്‍ണിഷ് സ്ട്രീറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് അഷ്ഗല്‍
ദോഹ: അല്‍ കോര്‍ണിഷ് സ്ട്രീറ്റില്‍ ശര്‍ഖ് ഇന്റര്സെക്ഷന് മുതല്‍ അല്‍ മീന ഇന്റര്സെക്ഷന് വരെ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു. 2022 ജൂലൈ ഒന്ന്, രണ്ട് ( വെള്ളി, ശനി) ദിവസങ്ങളിലാണ് റോഡ് അടച്ചിടുക.
അല്‍ കോര്‍ണിഷ് സ്ട്രീറ്റ് നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് റോഡ് അടച്ചിടുന്നത്. അടയ്ക്കുന്ന സമയത്ത്, സി റിംഗ് റോഡില്‍ നിന്ന് അല്‍ മീന ഇന്റര്‍സെക്ഷനിലേക്ക് പോകുന്ന റോഡ് ഉപയോക്താക്കള്‍ എ റിംഗ് റോഡ് സ്ട്രീറ്റിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് അലി ബിന്‍ അമുര്‍ അല്‍ അത്തിയ സ്ട്രീറ്റോ, ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റോ ഉപയോഗിക്കണം.
അതേസമയം, അല്‍ വക്ര, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്ന് റാസ് ബു അബൗദ് സെന്റ് വഴി അല്‍ കോര്‍ണിഷ് സെന്റ് ഭാഗത്തേക്ക് വരുന്നവര്‍ക്ക് ശര്‍ഖ് ഇന്റര്സെക്ഷന് ബ്രിഡ്ജില്‍ നിന്നും എ റിംഗ് റോഡിലേക്ക് പോകാം, തുടര്‍ന്ന് അലി ബിന്‍ അമുര്‍ അല്‍ അത്തിയ സെന്റ് അല്ലെങ്കില്‍ ഗ്രാന്‍ഡ് ഹമദ് സെന്റ് വഴി ഗതാഗതം വഴിതിരിച്ചുവിടാം. ലക്ഷ്യസ്ഥാനത്ത് എത്താനുള്ള സ്ഥാപിക്കുമെന്നും അഷ്ഗല്‍ അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.