ഒമാനിലെ പ്രവാസികളിൽ ദുഃഖം പടർത്തി സുബ്രുവിന്റെ വിയോഗം
ബുറൈമി : തൃശൂർ മാള പുത്തൻചിറ സ്വദേശി സുബ്രുവിന്റെ (65) വിയോഗം ബുറൈമിയിലെ സുഹൃത്തുക്കളിൽ ദുഃഖം പടർത്തി.38 വർഷമായി അൽ ബുറൈമി കോളജ് ഗ്രൂപ്പിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ഒരുമാസം മുമ്പ് മൂത്രസംബന്ധമായ അസുഖത്തിന് ചികിത്സിക്കാൻ നാട്ടിൽ പോയതായിരുന്നു.
വിദഗ്ധ ചികിത്സയിൽ ഹെർണിയ കണ്ടെത്തുകയും ഓപറേഷൻ നടത്തുകയും ചെയ്തു.സുഖമായി വരുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ മരിക്കുന്നത്. വളരെ ശാന്തനായി തന്റെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സുബ്രുവിനെ കോളജ് അധികൃതർക്കും ബുറൈമി പ്രവാസികൾക്കും ഒരുപോലെ ഇഷ്ടമായിരുന്നു.
ഭാര്യ: കാഞ്ചന. മക്കൾ: ആതിര, ആദർശ്. സുബ്രുവിന്റെ വിയോഗത്തിൽ ബുറൈമി പ്രവാസി ഗ്രൂപ്, ബുറൈമി സ്നേഹതീരം എന്നിവർ അനുശോചിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.