ഒമാനിൽ ബലിപെരുന്നാളിനോടനുബനധിച്ച് അവധി പ്രഖ്യാപിച്ചു
മസ്കത്ത്: ബലിപെരുന്നാളിനോടനുബനധിച്ച് ഒമാനിൽ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂലൈ എട്ട് വെള്ളി മുതൽ 12 ചൊവ്വാഴ്ച വരെയാണ് അവധി നൽകിയിരിക്കുന്നത്. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജൂലൈ ഒമ്പതിനാണ് ബലിപെരുന്നാളെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയ സഹചര്യത്തിലാണ് പെരുന്നാൾ ആഗതമാകുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ പൊലിമയോടെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.