ലോകകപ്പ്; ഖത്തറില്‍ 12,000 വിദേശ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക നിയമനം
ദോഹ: 2022 ലെ ഫിഫാ ലോകകപ്പിന് ഖത്തര്‍ വേദിയാകുന്നതോടെ നിരവധി തൊഴിലവസരങ്ങളാണ് തുടക്കമാകുന്നത്. ഖത്തറിലെ അപ്പാര്‍ട്ട്മെന്റുകളിലും വീടുകളിലുമായി ആരാധകര്‍ക്കായി താമസസൗകര്യം ഒരുക്കുന്നതിന് യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടല്‍ ഓപ്പറേറ്റിങ് കമ്പനിയായ 'അക്കോറി'നെയാണ് ചുമലതലപ്പെടുത്തിയിരിക്കുന്നത്.
65,000 മുറികളാണ് അക്കോര്‍ സജ്ജമാക്കുന്നത്. ഇതിനായി 12,000 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമെന്ന് അക്കോര്‍ ചെയര്‍മാനും സി.ഇ.ഒ യുമായ സെബാസ്റ്റ്യന്‍ ബാസിന് പറഞ്ഞു. ചൈനയില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിറച്ച 500 കണ്ടയിനറുകള്‍, സോഫകള്‍,വെള്ളിപ്പാത്രങ്ങള്‍, എന്നിവ ഖത്തറില്‍ എത്തിക്കും.ടൂര്‍ണമെന്റിനിടെ പ്രതീക്ഷിക്കുന്ന ലഭ്യതക്കുറവ് പരിഹരിക്കാന്‍ അയല്‍ രാജ്യമായ സൗദി അറേബ്യയില്‍ നിന്ന് ആവശ്യമായ ട്രക്കുകളും ബസുകളും കാറുകളും എത്തിക്കാനാണ് അക്കോര്‍ പദ്ധതിയിടുന്നത്.
നവംബര്‍,ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിന് 1.2 ദശലക്ഷം സന്ദര്‍ശകര്‍ ഖത്തറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിന്റെ ഔദ്യോഗിക ലോകകപ്പ് താമസ വെബ്സൈറ്റില്‍ ഇതുവരെ 25,000 ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഒരു ലക്ഷത്തിലധികം മുറികള്‍ സജ്ജമാക്കുമെന്നും ടൂര്‍ണമെന്റ് സംഘാടകര്‍ക്കായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒമര്‍ അല്‍ ജാബര്‍ പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.