• Home
  • News
  • ടയർപൊട്ടി; 3 പേർ മരിച്ചതോടെ മുഹമ്മദിന്റെ ജീവിതം താറുമാറായി, 5 വർഷമായി ജയിലിൽ

ടയർപൊട്ടി; 3 പേർ മരിച്ചതോടെ മുഹമ്മദിന്റെ ജീവിതം താറുമാറായി, 5 വർഷമായി ജയിലിൽ

റാസൽഖൈമ∙ വാഹനങ്ങളുടെ ടയർ എത്രമേൽ സുരക്ഷിതമായിരിക്കണം എന്നതിന്റെ തെളിവാണ് 5 വർഷമായി ജയിലിൽ കഴിയുന്ന പാക്കിസ്ഥാനി യുവാവിന്റെ ജീവിതം.  മുഹമ്മദ് ഓടിച്ച വാഹനത്തിന്റെ  ടയർ പൊട്ടിയുണ്ടായ അപകടത്തിൽ മൂന്നു പേർക്കു ജീവൻ നഷ്ടപ്പെടുക മാത്രമല്ല, രക്ഷപ്പെട്ട മുഹമ്മദിന്റെ ജീവിതം ദുരിതക്കയത്തിലാവുകയും ചെയ്തു.റാസൽഖൈമയിലെ ഒരു കരാർ കമ്പനിയിലെ ജീവനക്കാരനായിരുന്ന മുഹമ്മദ് മൂന്നു സുഹൃത്തുക്കളുമൊത്തു യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. മുഹമ്മദാണു വാഹനം ഓടിച്ചിരുന്നത്. യാത്രക്കിടെ ടയർ പൊട്ടിയതിനെ തുടർന്നു വാഹനം മറിഞ്ഞു. സഹയാത്രികരായ  സുഹൃത്തുക്കളിൽ രണ്ടു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നാമത്തെ സുഹൃത്ത് ആശുപത്രിയിലും മരിച്ചു. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മുഹമ്മദിനെ കാത്തു നിന്നതു നല്ലൊരു ജീവിതമായിരുന്നില്ല.

പൊലീസും ആംബുലൻസ് വാഹനങ്ങളും സംഭവസ്ഥലത്തു കുതിച്ചെത്തി ആശുപത്രിയിലെത്തിക്കലും ചികിത്സയും കഴിഞ്ഞെങ്കിലും അപകടത്തിനു കാരണക്കാരനായ മുഹമ്മദ് ജയിലിലായി. മരിച്ച മൂന്നു പേരുടെയും ആശ്രിതർക്കു നൽകേണ്ട ദയാധനം ( ബ്ലഡ് മണി ) 6 ലക്ഷം ദിർഹമായിരുന്നു. 1,500 ദിർഹം പ്രതിമാസ വേതനം മാത്രമുണ്ടായിരുന്ന അദ്ദേഹത്തിന് ആലോചിക്കാൻ പോലും കഴിയാത്ത തുക. വേർപിരിഞ്ഞ സുഹൃത്തുക്കളെ കുറിച്ചുള്ള സങ്കടവും നിസ്സഹായതയുടെ തടവുകാലവും മുഹമ്മദിനെ മാനസികമായും തളർത്തി.

കിട്ടുന്ന വേതനത്തിൽ നിന്നു പകുതി നാട്ടിലെ ദരിദ്രകുടുംബത്തിന് അയച്ചു കൊടുത്താണ് അവരെ പട്ടിണിയിൽ നിന്നു കരകയറ്റിയിരുന്നത്. കുടുംബത്തിന്റെ ഏക അവലംബയായ അദ്ദേഹം ജയിലിലായതോടെ അവരുടെ വരുമാനവും വഴിമുട്ടി  ദുരിതപർവത്തിലായി. 

അപകടമുണ്ടാകുമ്പോൾ വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീർന്നതിനാൽ അവരും കൈയൊഴിഞ്ഞിരുന്നു.

20l8 ൽ ജയിലിലായ മുഹമ്മദ് ഇപ്പോൾ വൻതുക അടച്ചു ജയിൽ മോചിതനാകാൻ സന്നദ്ധ സംഘടനകളുടെയും കനിവുള്ളവരുടെയും സഹായത്തിനായി കേഴുകയാണ്‌. എന്നെങ്കിലും ഒരു ദിവസം ദൈവം പ്രാർഥന കേൾ'ക്കുമെന്ന പ്രതീക്ഷയിൽ   ജയിലിൽ ദിവസങ്ങൾ തള്ളുകയാണ് ഇൗ യുവാവ്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All