സന്തോഷിപ്പിച്ച് പണക്കിലുക്കം
ദോഹ ∙ ഇന്ത്യന്‍ രൂപയുമായുള്ള ഖത്തര്‍ റിയാലിന്റെ വിനിമയ നിരക്ക് ഉയരുന്നത് നാട്ടിലേയ്ക്ക് പണം അയയ്ക്കാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാകുന്നു. ഇന്നലെ ഒരു റിയാലിന് 21 രൂപ 71 പൈസ വരെയെത്തിയപ്പോള്‍ പണവിനിമയ സ്ഥാപനങ്ങളില്‍ നാട്ടിലേയ്ക്ക് പണം അയയ്ക്കാന്‍ എത്തിയവര്‍ക്ക് 21 രൂപ 52 പൈസ വരെ ലഭിച്ചിരുന്നു.
വിനിമയ നിരക്കിന്റെ കാര്യത്തില്‍ രണ്ടോ മൂന്നോ ദിര്‍ഹത്തിന്റെ വ്യത്യാസം മാത്രമാണ് പണവിനിമയ സ്ഥാപനങ്ങള്‍ തമ്മിലുള്ളത്. വരും ദിവസങ്ങള്‍ ശമ്പള ദിനങ്ങള്‍ ആയതിനാല്‍ വിനിമയ മൂല്യത്തിലെ വര്‍ധന ദോഹയിലുള്ള പ്രവാസികള്‍ക്ക് ഗുണകരമാകും.അടുത്ത ദിവസങ്ങളില്‍ മധ്യവേനല്‍ അവധിയ്ക്കായി നാട്ടിലേയ്ക്ക് പോകുന്നവര്‍ക്കും നിരക്ക് വര്‍ധന ആശ്വാസമാകും. അതേസമയം അവധി ആഘോഷിക്കാന്‍ ഇതിനകം നാട്ടിലേക്ക് പോയിക്കഴിഞ്ഞ പ്രവാസികള്‍ക്ക് നിരക്ക് വര്‍ധനയുടെ പ്രയോജനം ലഭിക്കില്ല. രാജ്യത്തെ മുഴുവന്‍ സ്കൂളുകളും ഇന്നലെ മുതലാണ് മധ്യവേനല്‍ അവധിയില്‍ പ്രവേശിച്ചത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.