• Home
  • News
  • അവധിയാത്രയ്ക്ക് ആധിയില്ലാതെ

അവധിയാത്രയ്ക്ക് ആധിയില്ലാതെ

ദോഹ ∙ ബലിപെരുന്നാൾ അവധിദിനങ്ങളിൽ യാത്ര ചെയ്യുന്നവർക്കുള്ള മാർഗനിർദേശങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. ഇന്നലെ മുതൽ ഈദ് അവധിയാഘോഷിക്കാൻ രാജ്യത്തിന് പുറത്തു പോകുന്നവരുടെ തിരക്കേറി തുടങ്ങി.

ജൂലൈ 15 മുതൽ ഈദ് അവധി കഴിഞ്ഞ് മടങ്ങിയെത്തുന്നവരുടെ തിരക്കും കൂടുന്ന സാഹചര്യത്തിലാണ് യാത്രക്കാർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്. സന്ദർശിക്കുന്ന രാജ്യങ്ങളിലെ കോവിഡ് സുരക്ഷാ നടപടികളെക്കുറിച്ച് യാത്രക്കാർക്ക് ബോധ്യമുണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു. വിമാനത്താവളത്തിൽ പ്രവേശിക്കാൻ ഇഹ്‌തെറാസിൽ ഗ്രീൻ പ്രൊഫൈൽ സ്റ്റേറ്റസ് നിർബന്ധമാണ്.

തിരക്കേറിയ സമയങ്ങളിൽ വളർത്തുമൃഗങ്ങളുമായുള്ള യാത്ര ഒഴിവാക്കണം. എച്ച്‌ഐഎ ഖത്തർ എന്ന മൊബൈൽ ആപ്പിലൂടെ വിമാനങ്ങളുടെ സ്റ്റേറ്റസ്, ബാഗേജ് ക്ലെയിം, ബോർഡിങ് സമയം, ഗേറ്റുകൾ, ഭക്ഷണ-പാനീയ ശാലകൾ എന്നിവയെക്കുറിച്ച് കൃത്യമായി അറിയാം.

സൗജന്യ പാർക്കിങ് എപ്പോഴൊക്കെ?

  • ∙ വിമാനത്താവളത്തിലെ ഹ്രസ്വകാല കാർ പാർക്കിങ്ങിൽ മാത്രമേ യാത്രക്കാരെ ഇറക്കാനും സ്വീകരിക്കാനും പാടുള്ളൂ.
  • ∙ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിൽ യാത്രക്കാർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
  •  ഇന്നലെ പുലർച്ചെ 12.00ന് ആരംഭിച്ച ആദ്യ ഒരു മണിക്കൂർ പാർക്കിങ് സൗജന്യമെന്ന സൗകര്യം ഇന്ന് രാത്രി 11.59 വരെയുണ്ട്. ജൂലൈ 7നും 8നും ഇതേ സമയത്ത് ആദ്യ ഒരു മണിക്കൂർ സൗജന്യ പാർക്കിങ് ലഭിക്കും. ജൂലൈ 15–18, 22, 23 എന്നീ ദിവസങ്ങളിൽ രാത്രി 11.00 മുതൽ പുലർച്ചെ 3.00 വരെ 4 മണിക്കൂർ പാർക്കിങ് സൗജന്യമായിരിക്കും.

ചെക്ക്-ഇൻ, ഇമിഗ്രേഷൻ

  • ∙ യാത്രക്കാർ ഓൺലൈനിൽ ആദ്യമേ ചെക്ക്–ഇൻ പൂർത്തിയാക്കാൻ മറക്കേണ്ട. യാത്രയ്ക്ക് 3 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണം. നേരത്തേ എത്തിയാൽ നേരത്തേ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാം. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് ചെക്ക്-ഇൻ കൗണ്ടറുകൾ അടയ്ക്കും.
  • ∙ ഖത്തർ എയർവേയ്സ് യാത്രക്കാർക്ക് സെൽഫ് ചെക്ക്-ഇൻ, ബാഗ് ഡ്രോപ് സൗകര്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്താം. ബോർഡിങ് പാസുകൾ, ബാഗ് ടാഗുകൾ എന്നിവയെല്ലാം ഇവിടെ തന്നെ ലഭിക്കും.
  • ∙ ഇമിഗ്രേഷൻ കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാൻ ഇ-ഗേറ്റുകൾ ഉപയോഗിക്കണം. അതേസമയം കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾ ഇമിഗ്രേഷൻ കൗണ്ടറുകളിൽ തന്നെ നടപടികൾ പൂർത്തിയാക്കണം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All