• Home
  • News
  • ഇറാനിൽ ഭൂചലനം: യുഎഇയിൽ ശക്തമായ പ്രകമ്പനം

ഇറാനിൽ ഭൂചലനം: യുഎഇയിൽ ശക്തമായ പ്രകമ്പനം

ദുബായ് ∙ ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ  പ്രകമ്പനം യുഎഇയിൽ അനുഭവപ്പെട്ടു. ഇന്നു (ശനി) പുലർച്ചെ തെക്കൻ ഇറാനിൽ തീവ്രത 6.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിന്റെ പ്രകമ്പനമാണ് ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ അനുഭവപ്പെട്ടത്. എവിടെയും അപകടമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

പുലർച്ചെ 1.32ന് ഇറാനിലെ ബന്ദർ ഖമീറിന് സമീപമാണ് ഭൂചലനം ഉണ്ടായതെന്ന് യുഎഇ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ദുബായിൽ പല ഭാഗങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഉറക്കത്തിലായിരുന്ന താൻ ശക്തമായ വിറയൽ അനുഭവപ്പെട്ടതോടെ ഞെട്ടിയെണീക്കുകയായിരുന്നുവെന്ന് മുഹൈസിന 4ൽ താമസിക്കുന്ന അഡ്വ.ഷാജഹാൻ, ഫഹദ് സാലിഹ്  എന്നിവർ മനോരമ ഒാൺലൈനോട് പറഞ്ഞു. രാവിലെ വരെ ഉറക്കമിളച്ചിരിക്കുകയായിരുന്നു പലരും. സമൂഹമാധ്യമങ്ങളില്‍ വൈകാതെ പലരും തങ്ങളു‌‌ടെ അനുഭവം പങ്കിട്ടു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All