മിന അബ്ദുല്ല സ്ക്രാപ് യാർഡിൽ തീപിടിത്തം; അഞ്ചുപേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: മിന അബ്ദുല്ല സ്ക്രാപ് യാർഡിലുണ്ടായ തീപിടിത്തം അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കി. സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം ഏറെ കഷ്ടപ്പെട്ടാണ് നാല് യൂനിറ്റ് അഗ്നിരക്ഷാ സേന അണച്ചത്. അഞ്ച് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് രക്ഷാപ്രവർത്തനത്തിനിടെ ഗുരുതരമല്ലാത്ത പൊള്ളലേറ്റു.
ഇലക്ട്രിക്കൽ കേബിൾ, വീട്ടുസാധനങ്ങൾ എന്നിവ സൂക്ഷിച്ച സംഭരണ കേന്ദ്രത്തിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. 500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്റ്റോറാണ് കത്തിയത്. സമീപത്തെ മറ്റു സ്റ്റോറുകളിലേക്ക് തീ പടരാതിരുന്നത് അധികൃതരുടെ ഇടപെടൽ കാരണമാണ്. തീപിടിത്തത്തിന്റെ കാരണം അറിയാൻ അന്വേഷണം ആരംഭിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.