• Home
  • News
  • ഒമാൻ : ബ​ലി​പെ​രു​ന്നാ​ളി​നെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി​ത്തു​ട​ങ

ഒമാൻ : ബ​ലി​പെ​രു​ന്നാ​ളി​നെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി​ത്തു​ട​ങ്ങി

മ​സ്ക​ത്ത് : ബ​ലി​പെ​രു​ന്നാ​ളി​നെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി​ത്തു​ട​ങ്ങി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ന​ല്ല തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ൻ ഓ​ഫ​റു​ക​ളാ​ണ് ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ന​ൽ​കു​ന്ന​ത്. വ്യാ​ഴാ​ഴ്ച മു​ത​ൽ ത​ന്നെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വാ​രാ​ന്ത്യ അ​വ​ധി ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച പ്ര​ധാ​ന ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ തി​ര​ക്ക് ഇ​ര​ട്ടി​യാ​യി. കോ​വി​ഡി​ന് ശേ​ഷ​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത ആ​ദ്യ​ത്തെ ബ​ലി​പെ​രു​ന്നാ​ളാ​യ​തി​നാ​ൽ ന​ല്ല തി​ര​ക്കാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ര​ണ്ടെ​ണ്ണ​മെ​ടു​ത്താ​ൽ ഒ​ന്ന് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത​ട​ക്കം നി​ര​വ​ധി ഓ​ഫ​റു​ക​ളും നി​ല​വി​ലു​ണ്ടെ​ന്ന്​ നെ​സ്റ്റോ ഹൈ​പ​ർ​മാ​ർ​ക്ക​റ്റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഹാ​രി​സ് പാ​ലോ​ള്ള​തി​ൽ പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ജി.​എം.​സി അ​ക്കാ​ഡി​യാ കാ​റു​ക​ൾ ന​ൽ​കു​ന്ന ഓ​ഫ​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വേ​ന​ൽ അ​വ​ധി കാ​ര​ണം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ പൊ​തു​വെ കു​റ​വാ​ണെ​ങ്കി​ലും വ്യാ​പാ​ര​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ലി പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് ബ​ലി​മൃ​ഗ​ങ്ങ​ളെ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ളി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ബ​ലി അ​റു​ക്കു​ന്ന​വ​ർ​ക്ക് ഒ​മാ​നി ആ​ടു​ക​ളെ എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. പ്ര​മു​ഖ ആ​ട് വ​ള​ർ​ത്ത​ൽ സ്ഥാ​പ​ന​മാ​യ 'ബു​ഷ്റ' യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ബ​ലി അ​റു​ക്ക​ൽ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് സൗ​ക​ര്യം ല​ഭി​ക്കു​ക. ഒ​മ്പ​ത് മു​ത​ൽ 13 കി​ലോ വ​രെ വ​രു​ന്ന ആ​ടി​ന് 50 റി​യാ​ലാ​ണ് വി​ല. ഏ​ഴാം തീ​യ​തി വ​രെ​യാ​ണ് ബു​ക്കി​ങ് സ്വീ​ക​രി​ക്കു​ക. നെ​സ്റ്റോ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ന്റെ കൗ​ണ്ട​റി​ൽ ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് പെ​രു​ന്നാ​ൾ ദി​വ​സം ബു​ഷ്റ​യു​ടെ അ​റ​വു​ശാ​ല​ക​ളി​ലാ​ണ് അ​റ​വ് ന​ട​ക്കു​ക. പെ​രു​ന്നാ​ൾ ദി​വ​സം വൈ​കീ​ട്ടോ​ടെ നെ​സ്റ്റോ​യി​ൽ അ​റു​ത്ത് തൊ​ലി​പൊ​ളി​ച്ച ബ​ലി മൃ​ഗം എ​ത്തും. ഉ​പ​ഭോ​ക്താ​വി​ന്റെ ആ​വ​ശ്യം അ​നു​സ​രി​ച്ച് പി​ന്നീ​ട് മു​റി​ച്ച് ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​വും. പ​ദ്ധ​തി​ക്ക് വ​ൻ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ഹാ​രി​സ് പ​റ​ഞ്ഞു.

ചൂ​ട് കാ​ല​ത്തെ പെ​രു​ന്നാ​ൾ ആ​യ​തി​നാ​ൽ പ​ഴ വ​ർ​ഗ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലാ​യി​രി​ക്കും. ഇ​തി​നാ​ൽ കൂ​ടു​ത​ൽ പ​ഴ വ​ർ​ഗ​ങ്ങ​ളും എ​ത്തു​ന്നു​ണ്ട്. പെ​രു​ന്നാ​ളി​നോ​ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ല സ്ഥാ​പ​ന​ങ്ങ​ളും കൂ​ടു​ത​ൽ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും പെ​രു​ന്നാ​ൾ ഒ​ത്തു​ചേ​ര​ലു​ക​ളും ഒ​രു​ക്കു​ന്നു​ണ്ട്.

ഇ​വ പ​ല​തും ഇ​ൻ​ഡോ​റു​ക​ളി​ലും ഫാം ​ഹൗ​സു​ക​ളി​ലു​മാ​ണ് ന​ട​ക്കു​ക. സ​ലാ​ല​യി​ൽ ഖ​രീ​ഫി​ന്‍റെ ആ​രം​ഭ​മാ​യ​തി​നാ​ൽ ഈ ​പെ​രു​ന്നാ​ളി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണം സ​ലാ​ല​യാ​യി​രി​ക്കും. ആ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി പേ​ർ സ​ലാ​ല​യി​ലേ​

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All