• Home
  • News
  • ഒമാനില്‍ ശക്തമയ മഴക്ക് സാധ്യത

ഒമാനില്‍ ശക്തമയ മഴക്ക് സാധ്യത

മസ്‌കത്ത് ∙ തിങ്കളാഴ്ച വരെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യയില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ ഒമാനെ ബാധിച്ചേക്കുമെന്നും നാഷനല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ലി വാണിങ് സെന്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അല്‍ ഹജര്‍ പര്‍വത നിരകളിലും വടക്കന്‍ ശര്‍ഖിയ, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലും ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കും. അന്തരീക്ഷം മേഘാവൃതാകും. മരുഭൂമുകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ അറബിക്കടലില്‍ നിന്ന് വരുന്ന ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തെക്കന്‍ ശര്‍ഖിയ, മസ്‌കത്ത്, വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ മഴ മേഘങ്ങള്‍ പടരും. ഇന്നലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. വടക്കന്‍ ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകള്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All