• Home
  • News
  • ആയിരകണക്കിന് വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി കുവൈത്ത്
kuwait government cancel illegal driving licences

ആയിരകണക്കിന് വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: ആയിരകണക്കിന് വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കികൊണ്ട് കുവൈത്ത് ഗതാഗത വിഭാഗത്തിന്റെ ഉത്തരവ്. അനധികൃതമായി നേടിയ ലൈസന്‍സുകളാണ് റദ്ദാക്കിയത്. ഇനിയും കൂടുതല്‍ പേരുടെ ലൈസന്‍സുകള്‍ പരിശോധിക്കാന്‍ ഗതാഗത വിഭാഗം നടപടികള്‍ കര്‍ശനമാക്കി. അനധികൃതമായി സമ്പാദിച്ച 37,000 വിദേശികളുടെ ലൈസന്‍സുകളാണ് പരിശോധനയില്‍ പിടികൂടി റദ്ദാക്കിയത്. നിലവിലുള്ള ഗതാഗത നിയമം മറികടന്ന് അനധികൃത മാര്‍ഗങ്ങളിലൂടെ 2015 മുതല്‍ 2018 കാലഘട്ടത്തില്‍ സമ്പാദിച്ചവയാണ് ഗതാഗത വിഭാഗം റദ്ദാക്കിയത്.

ലൈസന്‍സ് നേടിയ ശേഷം തൊഴില്‍ തസ്തിക മാറിയ വിദേശികളുടെ ലൈസന്‍സിന് നിയമ സാധുതയുണ്ടാകില്ല. ഇനിയും കൂടുതല്‍ പേരുടെ ലൈസന്‍സ് റദ്ദാക്കാനാണ് ഗതാഗത വിഭാഗത്തിന്റെ തീരുമാനം. പുതുക്കിയ ഗതാഗത നിയമം അനുസരിച്ച് വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് മിനിമം 600 ദിനാര്‍ ശമ്പളവും, സര്‍വകലാശാല ബിരുദം, അനുയോജ്യമായ തൊഴില്‍ തസ്തിക കൂടാതെ കുവൈത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ താമസം എന്നീ മാനദണ്ഡങ്ങള്‍ പാലിക്കണം. എന്നാല്‍ ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പലരും ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാരുടെ ലൈസന്‍സുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

Entertainment

Business