• Home
  • News
  • 4 സർക്കാർ സ്ഥാപനങ്ങൾ ഈ വർഷം പുതിയ കെട്ടിടങ്ങളിലേക്ക് മാറുന്നു; ഖത്തർ
doha new head quarters

4 സർക്കാർ സ്ഥാപനങ്ങൾ ഈ വർഷം പുതിയ കെട്ടിടങ്ങളിലേക്ക് മാറുന്നു; ഖത്തർ

ദോഹ: ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് ഉൾപ്പെടെ 4 സർക്കാർ സ്ഥാപനങ്ങൾ ഈ വർഷം പുതിയ കെട്ടിടങ്ങളിലേക്ക് മാറും. മദീന ഖലീഫയിൽ നിന്ന് അൽ ദുഹൈൽ ക്ലബ്ബിനു സമീപത്തെ പുതിയ കെട്ടിടത്തിലേക്കാണു പാസ്‌പോർട്ട്സ് ഓഫിസ് മാറ്റുന്നത്. പുതിയ ഓഫിസിൽ പ്രവാസി കാര്യം, പാസ്‌പോർട്ട്സ്, സേർച്ച് ആൻഡ് ഫോളോഅപ്പ്, യൂണിഫോം സർവീസസ്, അഡ്മിനിസ്‌ട്രേഷൻ ഓഫ് പാസ്‌പോർട്ട്സ് എന്നീ വകുപ്പുകളുണ്ടാകും. വിപുലമായ പാർക്കിങ് സൗകര്യവുമുണ്ട്. ഹമദ് ജനറൽ ആശുപത്രിയിലെ അടിയന്തര വിഭാഗമാണു പുതിയ കെട്ടിടത്തിലേക്ക് മാറുന്ന മറ്റൊരു സ്ഥാപനം. നിലവിലുള്ള എമർജൻസി വിഭാഗത്തെക്കാൾ നാലിരട്ടി സൗകര്യമുണ്ട് പുതിയ അത്യാഹിത വിഭാഗത്തിന്. 4 നിലകളുള്ള കെട്ടിടത്തിൽ 348 റൂമുകളുണ്ട്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദഫ്‌നയിലെ ആസ്ഥാനവും ഈ വർഷം പുതിയ കെട്ടിടത്തിലേക്കു മാറും. ഖത്തർ സർവകലാശാലയ്ക്ക് എതിർവശമാണ് പുതിയ കെട്ടിടം. ഒളിംപിക് കമ്മിറ്റി കെട്ടിടത്തിനു സമീപമാണിത്. 61,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സമുച്ചയത്തിന് 1,500 ഉദ്യോഗസ്ഥരെ ഉൾക്കൊള്ളാനാവും. ദീർഘവൃത്താകൃതിയിലുള്ള 5 കെട്ടിടങ്ങളെ അർധ വൃത്താകൃത ഇടനാഴികളിലൂടെ ബന്ധിപ്പിക്കുന്ന നവീന രൂപകൽപന ഏറെ ആകർഷകമാണ്. അറിവിന്റെ ഇടനാഴി എന്നാണു വിശേഷണം. ജനറൽ അതോറിറ്റി ഓഫ് മൈനേഴ്‌സ് അഫയേഴ്‌സും ഇവിടേക്കു മാറ്റുമെന്നറിയുന്നു

Entertainment