• Home
  • News
  • പൊതു സ്ഥലങ്ങളിൽ വെച്ച് ഫോട്ടോ എടുക്കുന്നവർ സൂക്ഷിക്കുക; സൗദി
saudi photography

പൊതു സ്ഥലങ്ങളിൽ വെച്ച് ഫോട്ടോ എടുക്കുന്നവർ സൂക്ഷിക്കുക; സൗദി

ദമ്മാം: സൗദിയിലെ പൊതു സ്ഥലങ്ങളിലും റോഡുകളിലും വെച്ച് രഹസ്യ ക്യാമറകൾ ഉപയോഗിച്ച് മുൻകൂട്ടി അനുമതി വാങ്ങാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കുകയും വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്യുന്നവർ സൂക്ഷിക്കുക. ഇത്തരം നിയമ ലംഘനങ്ങൾക്ക് ഇനി മുതൽ അഞ്ചു മാസം തടവും പതിനായിരം റിയാൽ വരെ പിഴയും ലഭിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവിൻറ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗം അംഗീകരിച്ച പൊതു അഭിരുചി സംരക്ഷണ നിയമാവലിയിലാണ് ക്യാമറകൾ ഉപയോഗിച്ച് മറ്റുള്ളവരെ ചിത്രീകരിക്കുന്നവർക്ക് തടവും പിഴയും വ്യവസ്ഥ ചെയ്യുന്നത്.

Entertainment