• Home
  • News
  • ബലിപെരുന്നാൾ അവധി : അബുദാബി, ഷാർജ പൊലീസിന് ലഭിച്ചത് പതിനായിരക്കണക്കിന് കോളുകൾ

ബലിപെരുന്നാൾ അവധി : അബുദാബി, ഷാർജ പൊലീസിന് ലഭിച്ചത് പതിനായിരക്കണക്കിന് കോളുകൾ

അബുദാബി ∙ ബലി പെരുന്നാൾ (ഈദുൽ അദ്ഹ) അവധിക്കാലത്ത് അബുദാബി പൊലീസിന്റെ എമർജൻസി ഹോട്ട്‌ലൈനായ 999ലേക്ക് 39,000 കോളുകളും ഷാർജ സെൻട്രൽ ഓപ്പറേഷൻസ് റൂമിലെ കോൾ സെന്ററിൽ അടിയന്തരവും അല്ലാത്തതുമായ 22,112 ഫോൺ കോളുകളും ലഭിച്ചുവെന്ന് അധികൃതർ.

p>

അബുദാബി, അൽ ഐൻ, ദഫ്ര എന്നിവിടങ്ങളിലെ താമസക്കാരിൽ നിന്നായിരുന്നു അടിയന്തര കോളുകൾ. അബുദാബി പൊലീസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ 24 മണിക്കൂറും കോളുകൾ സ്വീകരിക്കാൻ തയാറാണെന്ന് സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ ബ്രി. നാസർ അൽ മസ്‌കരി പറഞ്ഞു. ലഭിച്ച കോളുകളിൽ മിക്കവയും ചെറിയ അപകടങ്ങള്‍, റോഡുകളിലെ തിരക്ക് എന്നിവ സംബന്ധിച്ചാണ്.

പൊലീസ് സേവനങ്ങളെക്കുറിച്ചും മറ്റു പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് സെക്യൂരിറ്റി മീഡിയ ഡിപാർട്ട്‌മെന്റ് ആരംഭിച്ച സംരംഭങ്ങളുമായി സഹകരിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഏതെങ്കിലും അടിയന്തര സാഹചര്യം നേരിടേണ്ടി വന്നാൽ എപ്പോൾ വേണമെങ്കിലും 999 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടാം.

ജൂലൈ 9 മുതൽ 11 വരെ ബലിപെരുന്നാൾ അവധിക്കാലത്ത് ഷാർജ എമിറേറ്റിൽ ട്രാഫിക് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, ഷാർജ നഗരത്തിലെയും കിഴക്കൻ, മധ്യ മേഖലകളിലെയും റോഡുകളിലും സുരക്ഷയും ട്രാഫിക് പട്രോളിങ്ങും ഉണ്ടായതായി ഷാർജ പൊലീസ് ഓപറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ലഫ്. കേണൽ ഹുമൈദ് ഉബൈദ് പറഞ്ഞു.  

അതേസമയം, എമിറേറ്റിൽ എല്ലായിടത്തുനിന്നും 22,112 ഫോൺ കോളുകൾ ഓപറേഷൻ റൂമിനും ഷാർജ പൊലീസ് കോൺടാക്‌റ്റ് സെന്ററിനും ലഭിച്ചതായി ലഫ്. കേണൽ അൽ ഹജ്‌രി അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾക്കായി നിയോഗിച്ചിട്ടുള്ള 999 എന്ന നമ്പരിലൂടെ 20,866 ഫോൺ കോളുകൾ ഉൾപ്പെടെ (1246) അടിയന്തരമല്ലാത്തവയാണ് ലഭിച്ചത്. പൊതുവായ അന്വേഷണങ്ങൾക്കും പൊലീസ് സേവനങ്ങളും ആവശ്യപ്പെടാനും 901 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All