• Home
  • News
  • ഈദ് അവധിക്ക് ശേഷം ഖത്തറിൽ ബാങ്കുകൾ ഇന്ന് തുറക്കും

ഈദ് അവധിക്ക് ശേഷം ഖത്തറിൽ ബാങ്കുകൾ ഇന്ന് തുറക്കും

ദോഹ∙ഈദ് അവധിക്ക് ശേഷം രാജ്യത്തെ ബാങ്കിങ് മേഖല ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിക്കും. 3 ദിവസത്തെ അവധിക്ക് ശേഷമാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം ഇന്നു മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നത്.

അതേസമയം അവധി ദിനങ്ങളിലും എല്ലാ ബാങ്കുകളിലും ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് ചെക്ക് കൺവേർഷൻ (ഇസിസി) സേവനങ്ങൾ നൽകിയിരുന്നു. വാരാന്ത്യങ്ങളും ഔദ്യോഗിക അവധി ദിനങ്ങളും ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും ഇസിസി സേവനങ്ങൾ നൽകിയിരിക്കണമെന്ന് ഈ മാസം ആദ്യ വാരത്തിൽ രാജ്യത്തെ ബാങ്കുകൾക്ക് ഖത്തർ സെൻട്രൽ ബാങ്ക് നിർദേശം നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഈദ് അവധി ദിനങ്ങളിലും ഇസിസി സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. ബാങ്കിങ് മേഖല ഇന്നു മുതൽ പ്രവർത്തനം തുടങ്ങുമെങ്കിലും സർക്കാർ ഓഫിസുകളും മന്ത്രാലയങ്ങളും ഈദ് അവധിയും വാരാന്ത്യ അവധിയും കഴിഞ്ഞ് 17 മുതലാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്. സ്വകാര്യ മേഖലയിൽ ഇന്നലെ മുതൽ ഓഫിസുകൾ തുറന്നിരുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All