• Home
  • News
  • സൗദിയില്‍ സന്ദര്‍ശന വിസയിലെത്തുന്ന വിദേശികള്‍ക്ക് സൗജന്യ മെഡിക്കല്‍ സേവനം ലഭ്യമാ
saudi hospital

സൗദിയില്‍ സന്ദര്‍ശന വിസയിലെത്തുന്ന വിദേശികള്‍ക്ക് സൗജന്യ മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നു

ദമാം: സൗദിയില്‍ സന്ദര്‍ശന വിസയിലെത്തുന്ന വിദേശി കുടുംബങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ സേവനവുമായി സലാമതക് മെഡിക്കല്‍ സെന്റര്‍ ഒരുങ്ങി. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ മുഴവന്‍ ഡോക്ടര്‍മാരുടെയും സേവനമാണ് സൗജന്യമായി ലഭ്യമാക്കുക. സ്ഥാപനം നടത്തി വരുന്ന സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി. രാജ്യത്തെത്തുന്ന മുഴുവന്‍ സന്ദര്‍ശക വിസയിലുള്ള കുടുംബങ്ങള്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താമെന്ന് മാനേജ്‌മെന്റ് അതികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ഥാപനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന സന്ദര്‍ശക വിസയിലുള്ള കുടുംബങ്ങള്‍ക്ക് മാത്രമായിരിക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക.

Entertainment