• Home
  • News
  • പ്രവാസി ചരിത്രത്തിലെ ഉജ്ജ്വല ഏടായി ഹാർമോണിയസ്​ കേരള
bahrain

പ്രവാസി ചരിത്രത്തിലെ ഉജ്ജ്വല ഏടായി ഹാർമോണിയസ്​ കേരള

മനാമ: ഗൾഫ്​ മാധ്യമം ബഹ്​റൈൻ ഈസ ടൗണിലെ ഇന്ത്യൻ സ്​കൂളിൽ സംഘടിപ്പിച്ച ഹാർമോണിയസ്​ കേരള പ്രവാസി ചരിത്രത്തിലെ ഉജ്ജ്വല ഏടായി മാറി. മണിക്കൂറുകൾ നീണ്ട കലാസാംസ്​ക്കാരിക സന്​ധ്യയിൽ അണിചേരാൻ ആയിരങ്ങളാണ്​ ഒഴുകിയെത്തിയത്​. അതിരുകളില്ലാത്ത മാനവികതയുടെ ആഘോഷവും സൗഹൃദത്തി​ന്റെയും സ്​നേഹത്തി​ന്റെയും സന്ദേശവും ഉയർത്തിയ പരിപാടിയിൽ പ്രവാസി മലയാളികളുടെ ഒരുമ സവിശേഷ ഘടകമായി. ബഹ്​റൈനിലെ പ്രവാസി സംഘടനകൾ എല്ലാം ആവേശത്തോടെ പിന്തുണ പ്രഖ്യാപിക്കുകയും പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്​ത ഈ ഉത്​സവം വൻ വിജയമായതി​ന്റെ ആവേശം എങ്ങും പ്രകടമാണ്​.

കുട്ടികളും കുടുംബങ്ങളും വ്യാപകമായി എത്തിയത്​ ഉത്​സവാന്തരീക്ഷം സൃഷ്​ടിച്ചു. വിശിഷ്​ടാതിഥിയായി എത്തിയ മമ്മൂട്ടിയെ ആവേശത്തോടെയാണ്​ സദസ്​ സ്വീകരിച്ചത്​. നിറഞ്ഞ ഹർഷാരവത്തോടെയും അഭിമാനത്തോടെയുമാണ്​ ഇന്ത്യൻ സിനിമയുടെ അഭിമാനമായ താരത്തിന്റെ വാക്കുകളെ ജനം സ്വീകരിച്ചത്​. തുടർന്നുള്ള കലാപരിപാടികളും വിത്യസ്​ത അനുഭവം നൽകി. പി.ജയചന്ദ്ര​ന്റെ ഗാനങ്ങൾ മധുരസ്​മൃതി ഗീതങ്ങളായി. മലയാളത്തി​ന്റെ സ്വരയൗവ്വനമായ ഭാവഗായക​​െൻറ പാട്ടുകൾ പ്രവാസി മലയാളത്തിന്​ ഗൃഹാതുരത്വവുമായി.

മനോജ്​ കെ ജയൻ, വിധുപ്രതാപ്​, മുഹമ്മദ്​ അഫ്​സൽ, നിഷാദ്​,ജോത്​സ്യന, മീനാക്ഷി, രഹ്​ന,ഉല്ലാസ്​ പന്തളം, നസീർ സംക്രാന്തി, സുശാന്ത്​ തുടങ്ങിയവർ പങ്കെടുത്ത കലാപരിപാടികളും ശ്രദ്ധേയമായി. കഴിഞ്ഞ 22 വർഷമായി സ്​റ്റേജ്​ ഷോ സംവിധാന രംഗത്തുള്ള എൻ.വി.അജിത്താണ്​ ഹാർമോണിയസ്​ കേരള ഷോയുടെ സംവിധാനം നിർവഹിച്ചത്​. ഹാർമോണിയസ് കേരള ബഹ്റൈൻ മലയാളി സമൂഹത്തിന്റെ ഐക്യപ്പെടലി​ന്റെയും സാഹോദര്യത്തിന്റെയും സമാഗമമായി മാറിയെന്ന്​ ബഹ്​റൈനിലെ മലയാളികൾ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

Entertainment