• Home
  • News
  • രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളിൽ മഴ; ബഹ്‌റൈൻ
bahrain rain

രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളിൽ മഴ; ബഹ്‌റൈൻ

മനാമ: രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളിൽ മഴ ​പെയ്​തു. കഴിഞ്ഞ ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ മഴ കാര്യമായി പെയ്​തിരുന്നില്ല. ഇന്നലെ പുലർച്ചെ ഒരു മണിയോടെ മഴ തുടങ്ങുകയും പല സ്ഥലങ്ങളിലും കാര്യമായി പെയ്തു. മനാമ, മുഹറഖ്​, ജുഫൈർ, റിഫ, ഈസ്​റ്റ്​ റിഫ എന്നിവിടങ്ങളിലെല്ലാം മഴ ശക്തിയായി പെയ്​തു. മഴക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടായി. ആകാശം മേഖാവൃതവുമായിരുന്നു. മഴയെ തുടർന്ന്​ വിവിധ സ്ഥലങ്ങളിൽ വെള്ളം ഉയർന്നു. റോഡുകളിലും ജലനിരപ്പുയർന്നു. ഇത്​ ഗതാഗതത്തെയും ബാധിച്ചു.

Entertainment