• Home
  • News
  • ഇന്ത്യ - സൗദി ഒരപൂർവ സംഗമം
saudiindia

ഇന്ത്യ - സൗദി ഒരപൂർവ സംഗമം

ജിദ്ദ : ഇന്ത്യ - സൗദി സൗഹൃദ ബന്ധത്തിന് പുതിയ മാനം നൽകിക്കൊണ്ടുള്ള ഒരപൂർവ സംഗമത്തിനാണ് ജിദ്ദയിലെ മലയാളി കൂട്ടായ്മയും ഇന്ത്യൻ കോൺസുലേറ്റും കഴിഞ്ഞ ദിവസം അവസരമൊരുക്കിയത്. ഇന്ത്യന്‍ വംശജരായ സൗദി പൗരന്മാരുടെ മലയാളത്തിലും മറ്റു ഭാഷകളിലുമുള്ള സംസാരം സദസ്സ്യരിൽ കൗതുകമുണർത്തി. ഇന്തോ-അറബ് സംഗമങ്ങൾ മുമ്പ് ഒട്ടനവധി നടന്നിട്ടുണ്ടെങ്കിലും സൗദിയിൽ ഇതാദ്യമായാണ് ഇന്ത്യന്‍ വംശജരായ സൗദി പൗരന്മാരുടെ ഒത്തു ചേരലിനു ജിദ്ദ കോൺസുലേറ്റങ്കണം വേദിയാവുന്നത്. ഇന്ത്യയിലാദ്യമായി അറബികൾ കാലുകുത്തിയ പൗരാണിക പ്രദേശമായ കൊടുങ്ങല്ലൂരിലെ മുസിരിസിന്റെ പേരിൽ തന്നെയായിരുന്നു ഈ അപൂർവ സംഗമം.

കേരളത്തിൽ നിന്നടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ്റാണ്ടുകൾക്കു മുമ്പ് സൗദിയിലെത്തി ഉപജീവനം നടത്തിയവരായിരുന്നു ഇവരുടെ പൂർവികർ. തങ്ങൾ പിന്നിട്ട വഴികളെക്കുറിച്ചുള്ള സ്മരണകളും അനുഭവങ്ങളും മലയാളം, മണിപ്പൂരി തുടങ്ങിയ ഭാഷകളിൽ ഇവർ സദസ്യരുമായി പങ്കുവെച്ചത് കൗതുകത്തോടെയാണ് ശ്രോതാക്കൾ ശ്രവിച്ചത്.