• Home
  • News
  • ഏ​ലൂ​രി​ല്‍ അ​മ്മ​യു​ടെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യ മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി
kerala breaking news child abuse

ഏ​ലൂ​രി​ല്‍ അ​മ്മ​യു​ടെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യ മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ആ​ലു​വ: ഏ​ലൂ​രി​ല്‍ അ​മ്മ​യു​ടെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യ മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​ട്ടി​യു​ടെ ത​ല​ച്ചോ​റി​നേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​യു​ടെ അ​മ്മ​യാ​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ഹെ​ന്ന ഖ​പൂ​ണി​നെ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. എ​റ​ണാ​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ വ്യാ​ഴാ​ഴ്ച റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന കാ​ര്യം വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നെ​ത്തി​യ മൂ​ന്നം​ഗ വി​ദ​ഗ്ധ വൈ​ദ്യ സം​ഘം വ്യാ​ഴാ​ഴ്ച വി​ല​യി​രു​ത്തി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ​യോ​ടെ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ല​ച്ചു. കൃ​ത്യം രാ​വി​ലെ 9.05ന് ​മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

കു​ട്ടി​യു​ടെ ത​ല​യോ​ട്ടി​ക്കും ത​ല​ച്ചോ​റി​നും പ​രി​ക്കു​ണ്ടാ​യി​രു​ന്നു. ച​ട്ടു​കം പ​ഴു​പ്പി​ച്ചു പൊ​ള്ളി​ച്ച​പാ​ടു​ക​ളും ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. ത​ല​യോ​ട്ടി​യി​ല്‍ പൊ​ട്ട​ലും ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​മാ​യി ബു​ധ​നാ​ഴ്ച​യാ​ണു കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മേ​ശ​പ്പു​റ​ത്തു​നി​ന്നു വീ​ണെ​ന്നു പ​റ​ഞ്ഞാ​ണു കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ശ​യം തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത കു​ട്ടി​യു​ടെ അ​മ്മ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു. വ​ധ​ശ്ര​മം, ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണു ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​ലൂ​രി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​ണ് കു​ട്ടി​യു​ടെ കു​ടും​ബം. കു​ട്ടി​യു​ടെ അ​ച്ഛ​ൻ ഷാ​ജി​ത് ഖാ​ൻ (35) മെ​ട്രോ​യാ​ർ​ഡി​ലെ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​ണ്. ഒ​രു വ​ർ​ഷ​മാ​യി ഇ​യാ​ൾ ഇ​വി​ടെ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​മ്മ​യോ​ടൊ​പ്പം കു​ട്ടി ഏ​ലൂ​രെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക്കൊ​പ്പ​മാ​യി​രു​ന്ന അ​മ്മ​യെ ഏ​ലൂ​രി​ലെ വീ​ട്ടി​ൽ എ​ത്തി​ച്ചു പോ​ലീ​സ് വ്യാ​ഴാ​ഴ്ച തെ​ളി​വെ​ടു​ത്തി​രു​ന്നു.

Entertainment