• Home
  • News
  • കുവൈത്ത്; തൊഴില്‍ തേടുന്ന വിദേശികള്‍ക്ക് തൊഴില്‍ പരിചയം നിര്‍ബന്ധം
kuwait workers

കുവൈത്ത്; തൊഴില്‍ തേടുന്ന വിദേശികള്‍ക്ക് തൊഴില്‍ പരിചയം നിര്‍ബന്ധം

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍ നേടുന്ന വിദേശികളുടെ നിയമനത്തിന് അംഗീകാരം നല്‍കുന്നതിന് മുന്‍പ് പ്രവൃത്തിപരിചയ പരിശോധന നിര്‍ബന്ധമാക്കുന്നത് മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നു. വിവിധ തസ്തികകളില്‍ തൊഴില്‍ നേടുന്ന പലര്‍ക്കും പ്രസ്തുത തൊഴിലുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയമില്ല എന്ന വസ്തുത കണക്കിലെടുത്താണ് കര്‍ശന നടപടിക്കുള്ള നീക്കം.

പ്രാഫഷണല്‍ തസ്തികകളില്‍ ബിരുദം നേടിയ ഉടന്‍ തൊഴില്‍ തേടി കുവൈത്തില്‍ എത്തുന്ന പലരും തൊഴില്‍ പരിശീലനം നേടുന്നത് ഇവിടെ എത്തിയതിന് ശേഷമാണെന്നാണ് അധികൃതരുടെ നിഗമനം. അതിനാല്‍ പ്രാഫഷണല്‍ ബിരുദധാരികള്‍ അവരുടെ രാജ്യത്ത് ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും തൊഴില്‍ ചെയ്ത ശേഷം മാത്രമേ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യാവൂ എന്ന് നേരത്തെ നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍, അക്കാര്യത്തില്‍ കര്‍ശനമായ തീരുമാനമെടുത്തിരുന്നില്ല. അതിനിടെയാണ് തൊഴില്‍ നല്‍കുന്നതിന് മുന്‍പ് പ്രവൃത്തിപരിചയം പരിശോധിക്കണമെന്ന ആലോചന കുവൈത്ത് മാന്‍പവര്‍ അതോറിറ്റി ശക്തമാക്കിയിരിക്കുന്നത്.

Entertainment

Business