• Home
  • News
  • മാ​ച്ച്​ ടി​ക്ക​റ്റ്​ സ​മ്മാ​ന​വു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്‍റെ ബ​സ്​ ടൂ​ർ

മാ​ച്ച്​ ടി​ക്ക​റ്റ്​ സ​മ്മാ​ന​വു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്‍റെ ബ​സ്​ ടൂ​ർ

ദോ​ഹ: മാ​ച്ച്​ ടി​ക്ക​റ്റു​ക​ളും ലോ​ക​ക​പ്പ്​ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്‍റെ യൂ​റോ​പ്യ​ൻ ബ​സ്​ ടൂ​റി​ന്​ ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​വും. ലോ​ക​ക​പ്പ്​ നൂ​റു​ദി​ന കൗ​ണ്ട്​​ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്​ 'ദി ​ജേ​ണി ടൂ​ർ'​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച ല​ണ്ട​നി​ലാ​ണ്​ യൂ​റോ​പ്യ​ൻ യാ​ത്ര​ക്ക്​ തു​ട​ക്ക​മാ​കു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന അ​ല​ങ്ക​രി​ച്ച ബ​സി​ൽ ഫു​ട്​​ബാ​ൾ സ്കി​ൽ പ്ര​ക​ട​നം, ഫു​ട്​​ബാ​ൾ ച​രി​ത്ര​പ്ര​ദ​ർ​ശ​നം ഉ​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ്​ ക്ര​മീ​ക​രി​ക്കു​ന്ന​ത്.

ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ അ​വ​ത​രി​പ്പി​ച്ച ആ​ദ്യ വെ​ർ​ച്വ​ൽ കാ​ബി​ൻ ക്രൂ ​ആ​യ 'സ​മ'​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്കും അ​വ​സ​ര​മു​ണ്ട്. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ ലോ​ക​ക​പ്പി​നു​ള്ള ടി​ക്ക​റ്റു​ക​ളാ​ണ്. പ​​ങ്കെ​ടു​ക്കു​ന്ന ആ​രാ​ധ​ക​ർ​ക്ക്​ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ FlytoQatar2022 എ​ന്ന ഹാ​ഷ്ടാ​ഗി​ൽ പ​ങ്കു​വെ​ച്ച്​ ലോ​ക​ക​പ്പ്​ ടി​ക്ക​റ്റ്​ നേ​ടാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കു​ന്ന​താ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്​ അ​റ​യി​ച്ചു. മാ​ച്ച്​ ടി​ക്ക​റ്റി​നൊ​പ്പം, വി​മ​ന​യാ​ത്ര ടി​ക്ക​റ്റ്, താ​മ​സ സൗ​ക​ര്യം എ​ന്നി​വ അ​ട​ങ്ങി​യ​താ​ണ്​ പാ​ക്കേ​ജ്.

ല​ണ്ടി​ൽ തു​ട​ങ്ങി, മാ​ഞ്ച​സ്റ്റ​ർ, ബ്ര​സ​ൽ​സ്, ആം​സ്റ്റ​ർ​ഡാം, ബെ​ർ​ലി​ൻ, മ്യൂ​ണി​ക്, ഫ്രാ​ങ്ക്​​ഫു​ർ​ട്ട്, ഡ​സ​ൽ​ഡോ​ഫ്, കോ​പ​ൻ​ഹേ​ഗ​ൻ, സൂ​റി​ച്ച്, പാ​രി​സ്, മ​ഡ്രി​ഡ്, ബാ​ഴ്​​സ​ലോ​ണ തു​ട​ങ്ങി​യ വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ പ​ര്യ​ട​നം. ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക എ​യ​ർ​ലൈ​ൻ പ​ങ്കാ​ളി​യെ​ന്ന നി​ല​യി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്​ അ​ഭി​മാ​ന നേ​ട്ട​മാ​ണ്. ജേ​ണി ടൂ​റി​ലൂ​ടെ 100ദി​ന കൗ​ണ്ട്​​ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക​ക​പ്പ്​ ആ​വേ​ശം ആ​രാ​ധ​ക​രി​ലെ​ത്തി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം -ഖ​ത്ത​ർ​എ​യ​ർ​വേ​സ്​ ഗ്രൂ​പ്​ ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ അ​ക്​​ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All