• Home
  • News
  • മാലിന്യം 60 ശതമാനവും പുനരുൽപാദിപ്പിക്കാൻ നഗരസഭ മന്ത്രാലയം

മാലിന്യം 60 ശതമാനവും പുനരുൽപാദിപ്പിക്കാൻ നഗരസഭ മന്ത്രാലയം

ദോഹ∙ ഫിഫ ഖത്തർ ലോകകപ്പിനിടെ ഉണ്ടാകുന്ന മാലിന്യത്തിന്റെ 60 ശതമാനവും പുനരുൽപാദനം നടത്താൻ ലക്ഷ്യമിട്ട് നഗരസഭ മന്ത്രാലയം. കാർബൺ നിഷ്പക്ഷ ലോകകപ്പിനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കാനുള്ള പദ്ധതികളാണ് മന്ത്രാലയം ആവിഷ്‌കരിക്കുന്നത്. ടൂർണമെന്റ് സമയത്തെ മാലിന്യങ്ങളിൽ 60 ശതമാനം പുനരുൽപാദിപ്പിക്കും.

ബാക്കി 40 ശതമാനത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യം. 60 ശതമാനം മാലിന്യം പുനരുൽപാദിപ്പിക്കാനായി വേർതിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. ലക്ഷ്യം നേടാൻ ഇതിനായി പ്രത്യേക സംഘത്തെ തന്നെ രൂപീകരിച്ചു കഴിഞ്ഞതായി മന്ത്രാലയത്തിലെ വേസ്റ്റ് മാനേജ്‌മെന്റ്-റീസൈക്ലിങ് വകുപ്പ് ഡയറക്ടർ എൻജിനീയർ ഹമദ് അൽ ബാഹർ വ്യക്തമാക്കി.

പുനരുൽപാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് കൂട്ടുന്നതിനും പുനരുൽപാദന സാമഗ്രികളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിലും മാലിന്യങ്ങൾ വേർതിരിക്കുന്നത് നിർണായകമാണ്. വ്യക്തിഗത ഗാർഹിക മാലിന്യങ്ങൾ മുതൽ വലിയ വാണിജ്യ മാലിന്യങ്ങൾ വരെ മാലിന്യങ്ങൾ വേർതിരിക്കുന്നതിൽ ഓരോരുത്തർക്കും വലിയ പങ്കാണുള്ളത്. മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ വേസ്റ്റ് മാനേജ്‌മെന്റ് സെന്റർ ആണ് ഖത്തറിന്റേത്. 2021 ഫിഫ അറബ് കപ്പിൽ മാലിന്യ പുനരുൽപാദനത്തിൽ വിജയം കൈവരിക്കാൻ കഴിഞ്ഞിരുന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All