• Home
  • News
  • ഒമാനിൽ വൻ തോതിൽ മദ്യവും സിഗരറ്റും മറ്റ് പുകയില ഉത്പന്നങ്ങളും പിടികൂടി; പ്രവാസികൾ

ഒമാനിൽ വൻ തോതിൽ മദ്യവും സിഗരറ്റും മറ്റ് പുകയില ഉത്പന്നങ്ങളും പിടികൂടി; പ്രവാസികൾ അറസ്റ്റിൽ

മസ്‌കത്ത്: ഒമാനിൽ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് വൻ തോതിൽ മദ്യവും സിഗരറ്റും മറ്റ് പുകയില ഉത്പന്നങ്ങളും പിടികൂടി. വടക്ക്, തെക്ക് ബാത്തിന ഗവര്‍ണറേറ്റുകളില്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. ബര്‍ക വിലായത്തിലെയും സഹം വിലായത്തിലെയും രണ്ട് താമസസ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നുമാണ് മദ്യവും നിരോധിത സിഗരറ്റുകളും വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം മസ്‌കത്ത് ബീച്ചിൽ രണ്ട് നുഴഞ്ഞുകയറ്റക്കാർ എത്തിച്ച കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. 70 കിലോഗ്രാം കഞ്ചാവാണ് ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതര്‍, കോസ്റ്റ് ഗാര്‍ഡ് പൊലീസും കൂടി പിടികൂടിയത്. ബീച്ചിൽ കഞ്ചാവ് ഇറക്കാൻ ശ്രമിക്കവെയാണ് ഇവർ അറസ്റ്റിലായത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All