• Home
  • News
  • സ്വർണക്കടത്ത്: പ്രവാസി സംഘടനകൾ ഇടപെടണമെന്ന് ആവശ്യം

സ്വർണക്കടത്ത്: പ്രവാസി സംഘടനകൾ ഇടപെടണമെന്ന് ആവശ്യം

ജിദ്ദ ∙ കേരളത്തിലേക്ക് സ്വർണം കടത്തി നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾ ആവർത്തിക്കുമ്പോഴും പ്രവാസികൾക്കിടയിൽ സ്വർണക്കടത്ത് സംഘം സജീവമാകുന്നത് ആശങ്ക ഉയർത്തുന്നുവെന്നും ഇതിനെതിരെ പ്രവാസി സംഘടനകൾ സജീവമായി ഇടപെടണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സൗദി നാഷനൽ കമ്മിറ്റി ആഹ്വാനം ചെയ്‌തു.

കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളാണ് ഇത്തരം മാഫിയകളുടെ ചതിയിൽ പെടുന്നത്. ടിക്കറ്റ്, പണം എന്നിവ വാഗ്ദാനം ചെയ്താണ് സ്വർണക്കടത്ത് സംഘം ഇവരെ വല വീശി പിടിക്കുന്നത്. ഇവരുടെ വലയിൽ പെടുന്ന പലർക്കും ജീവൻ വരെ നഷ്ടപ്പെടുന്നുവെന്നത് ഗൗരവകരമാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് അനധികൃതമായി സ്വർണം കടത്തുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

പ്രവാസി സംഘടനകൾ ഇക്കാര്യത്തിൽ ഇടപെടണമെന്നും സ്വർണക്കടത്ത് ഉൾപ്പെടെ അനധികൃത മാർഗത്തിലൂടെ പണം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും പ്രവാസികൾ വിട്ടു നിൽക്കണമെന്നും മാതൃ രാജ്യത്തിന്റെയും ജോലി ചെയ്യുന്ന രാജ്യത്തിന്റെയും നിയമങ്ങൾ പൂർണമായും പാലിക്കണമെന്നും പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല തങ്ങൾ, ജനറൽ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി എന്നിവർ അഭ്യർഥിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All