• Home
  • News
  • 'ഇന്ത്യ ഇന്‍ ഖത്തര്‍', പ്രവാസികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എംബസിയെ ബന്ധപ്പെടാം

'ഇന്ത്യ ഇന്‍ ഖത്തര്‍', പ്രവാസികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എംബസിയെ ബന്ധപ്പെടാം

ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നതിന് ‘ഇന്ത്യ ഇൻ ഖത്തർ’ എന്ന മൊബൈൽ ആപ്ലിക്കേഷനും പ്രവാസി ഭാരതീയ സഹായ കേന്ദ്ര (പി.ബി.എസ്‌.കെ.) ഹെൽപ്പ് ലൈനും ഉപയോഗിക്കണമെന്ന് ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ അഭ്യർത്ഥിച്ചു. 

"നിങ്ങളുടെ വീട്ടിൽ നിന്ന് അകലെയുള്ള വീടാണ് നിങ്ങളുടെ എംബസി. നിങ്ങളെ സഹായിക്കാൻ ഞങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഖത്തറിനെ തങ്ങളുടെ രണ്ടാമത്തെ വീടാക്കിയ 750,000-ത്തിലധികം വരുന്ന എല്ലാ ഇന്ത്യക്കാരുമായും എംബസി ബന്ധപ്പെടുന്നതിന് ഞങ്ങൾ പരിശ്രമിക്കും. നിങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും എല്ലാ ആവശ്യങ്ങളും പരിഹരിക്കാനും ഞങ്ങൾ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുമെന്ന്" നയതന്ത്ര പ്രതിനിധി പറഞ്ഞു.

ഖത്തറിലെ എല്ലാ ഇന്ത്യക്കാരും ‘ഇന്ത്യ ഇൻ ഖത്തർ’ എന്ന മൊബൈൽ ആപ്ലിക്കേഷ൯ ഡൗൺലോഡ് ചെയ്‌ത്‌  രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ അംബാസഡർ അഭ്യർത്ഥിച്ചു. ആപ്പുവഴി ഏത് സമയത്തും നിങ്ങളുടെ പരാതികളും പ്രശ്നങ്ങളും എംബസിയെ അറിയിക്കാമെന്നും 24 മണിക്കൂറിനകം എംബസ്സി വിഷയം ചർച്ച ചെയ്യുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ഭാരതീയ സഹായ കേന്ദ്ര ഹെല്പ് ലൈൻ വഴി പല ഇന്ത്യൻ ഭാഷകളിലും വിളിച്ച് ആവശ്യങ്ങൾ അറിയിക്കാൻ കഴിയും. ഉടനടി മറുപടി ലഭിച്ചില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ എംബസ്സി തിരിച്ച് ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച മുതൽ വ്യാഴാഴ്ച്ച വരെ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് മണി വരെ ഹെൽപ്‌ലൈനിൽ വിളിക്കാവുന്നതാണ്. വിളിക്കേണ്ട നമ്പർ : +974-44953500

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All