• Home
  • News
  • ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

ദോഹ:ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ട് സമ്പര്‍ക്ക രോഗികളുടെയും യാത്രക്കാര്‍ക്കിടയിലും കൊവിഡ്  കൊവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നത് കുറവാണന്നാണ് കാണിക്കുന്നത്.

കഴിഞ്ഞ ഏഴ് ദിവസമായി കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, മരണസംഖ്യ 681 ആയി തുടരുന്നു. പ്രതിദിന ശരാശരി സമ്പര്‍ക്ക കേസുകള്‍ 613 ആണ്. യാത്രക്കാര്‍ക്കിടയിലെ  പ്രതിദിന ശരാശരി കേസുകള്‍ 103 ആണ്. 5,659 ആണ് സജീവ കകേസുകള്‍. 

നിലവില്‍ ഐ.സി.യുവില്‍ ആറ് രോഗികളാണ് ഉള്ളത്. അതേസമയം, ഖത്തറില്‍ ഇതുവരെ 420,143 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതുവരെ 413,803 പേരാണ് കൊവിഡില്‍ നിന്ന് മുക്തി നേടിയത്. 

പ്രതിദിന ശരാശരി കൊവിഡ്-19 വാക്‌സിനുകളുടെ എണ്ണം 2,183 ആണ്.

വാക്സിനേഷന്‍ കാമ്പെയ്ന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 7,354,330 ഡോസുകളാണ് നല്‍കിയത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All