• Home
  • News
  • വീസക്കച്ചവടം തടയാനും ജനസംഖ്യാ നിയന്ത്രണത്തിനും വഴികൾ തേടി അധികൃതർ
kuwait visa

വീസക്കച്ചവടം തടയാനും ജനസംഖ്യാ നിയന്ത്രണത്തിനും വഴികൾ തേടി അധികൃതർ

കുവൈത്ത് സിറ്റി: വീസക്കച്ചവടം തടയുന്നതിനും ജനസംഖ്യാ നിയന്ത്രണം പ്രായോഗികമാക്കുന്നതിനും വഴികൾ തേടി അധികൃതർ. ഇതുസംബന്ധിച്ചു നിയമനിർമാണ സാധ്യതകൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തീരുമാനിച്ചതായും സൂചനകളുണ്ട്. ജോലിയിൽനിന്ന് പിരിച്ചുവിടുന്നവർക്കും വിരമിക്കുന്നവർക്കും സേവനകാല ആനുകൂല്യം (indemnity) ലഭിക്കണമെങ്കിൽ രാജ്യം വിട്ടുപോകുന്നതിനുള്ള തെളിവ് ഹാജരാക്കണമെന്ന് നിർദേശവും ഉയർന്നിട്ടുണ്ട്. വീസക്കച്ചവടം തടയാൻ അടിയന്തര നടപടികൾ വേണമെന്നാണ് അധികൃതരുടെ നിലപാട്.

ജനസംഖ്യാ ആധിക്യം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും കരുതുന്നു. പ്രവാസി സമൂഹത്തെ നിയന്ത്രിക്കാനും ആലോചനയുണ്ട്. ഓരോ രാജ്യത്തിനും ക്വോട്ട നിർണയവും പരിഗണനയിലുണ്ട്. ഡ്രൈവിങ് ലൈസൻസ് നിയന്ത്രണമാണ് മറ്റൊരു വിഷയം. ലൈസൻസ് ലഭിക്കുന്നതിന് നിബന്ധനകൾ ബാധകമല്ലാത്ത തസ്തികകളുടെ എണ്ണം കുറയ്ക്കാനും നീക്കമുണ്ട്. ഫീസും ടാക്സും എന്നത് നടപ്പാക്കാൻ പ്രയാസമായിരിക്കും എന്നാണ് നിലപാട്. അവ സ്വദേശികൾക്കു കൂടി ബാധകമാകുമെന്നതിനാൽ പാർലമെന്റിന്റെ അംഗീകാരം ലഭിക്കാൻ പ്രയാസമാകും. സർക്കാർ മേഖലയിൽ വിദേശികൾക്ക് ജോലി നൽകുന്നതു പൂർണമായും അവസാനിപ്പിക്കണമെന്ന നിർദേശവും ഉയർന്നു വന്നിട്ടുണ്ട്.

Entertainment