• Home
  • News
  • ഷാര്‍ജയില്‍ എംബാമിങ് സെന്റര്‍ തുറക്കുന്നു; നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീക

ഷാര്‍ജയില്‍ എംബാമിങ് സെന്റര്‍ തുറക്കുന്നു; നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ

ഷാര്‍ജ : യുഎഇയിലെ ഷാര്‍ജയിൽ മൃതദേഹങ്ങളുടെ എംബാമിങ്ങിന് സൗകര്യമൊരുങ്ങുന്നു. ഷാര്‍ജ വിമാനത്താവളത്തിന് സമീപമാണ് പുതിയ എംബാമിങ് കേന്ദ്രം തുറക്കുന്നത്. ഒക്ടോബര്‍ പകുതിയോടെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയുടെ വടക്കൻ എമിറേറ്റുകളായ ഷാര്‍ജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഷാര്‍ജയിൽ എംബാമിങ് കേന്ദ്രം തുറക്കുന്നതോടെ സാധിക്കും. യുഎഇയിലെ മറ്റ് എംബാമിങ് സെന്ററുകളിലേതിനേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഇവിടെയെന്നാണ് സൂചനകൾ. 

ഷാര്‍ജ വിമാനത്താവളത്തിന് സമീപം അൽ റിഫ മേഖലയിലാണ് എംബാമിങ് കേന്ദ്രം തുറക്കുന്നത്. നിലവില്‍, ദുബായ് അബൂദാബി, അല്‍ ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് എംബാമിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ദുബായ് സോനാപൂരിലുള്ള എംബാമിങ് കേന്ദ്രത്തിൽ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയാണ് നിലവിൽ ഷാര്‍ജ വിമാനത്താവളം വഴി മൃതദേഹങ്ങൾ കൊണ്ട് പോകുന്നത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All