• Home
  • News
  • കാറുകൊണ്ട് മണലിൽ ചിത്രം വരച്ച് ഖത്തർ കലാകാരൻ

കാറുകൊണ്ട് മണലിൽ ചിത്രം വരച്ച് ഖത്തർ കലാകാരൻ

ദോഹ: മണലിൽ ഖത്തറിന്റെ ഔദ്യോഗിക ചിഹ്നം കാറുകൊണ്ട് വരച്ച് ഖത്തർ കലാകാരൻ. 2010 മുതൽ കാറുകൊണ്ട് മണലിൽ ചിത്രം വരയ്ക്കുന്ന ഖലീഫ സാലിഹ് അൽ ഹമീദിയാണ് ഖത്തറിന്റെ പുതിയ ഔദ്യോഗിക ചിഹ്നവും മണലിൽ വരച്ചത്. ഖത്തറിന്റെ പുതിയ ഔദ്യോഗിക ചിഹ്നം പുറത്തിറക്കിയതിന്റെ പിറ്റേ ദിവസമാണ് ഇദ്ദേഹം ചിത്രം വരച്ചത്. സീലൈൻ ബീച്ചാണ് ചിത്രത്തിന് ക്യാൻവാസായി തിരഞ്ഞെടുത്തത്. ഏകദേശം ഒരു മണിക്കൂറും ഇരുപത് മിനിറ്റും എടുത്താണ് രണ്ടര ചതുരശ്ര കിലോമീറ്റർ ദൂരത്തിൽ എംബ്ലം വരച്ചതെന്ന്  അറബിക് ദിനപത്രമായ അരായഹ് റിപ്പോർട്ട് ചെയ്തു.

“ബീച്ചുകളിൽ കാണപ്പെടുന്ന നനഞ്ഞ മണൽ എന്റെ ജോലി കൂടുതൽ കൃത്യമായി നിർവഹിക്കാൻ എന്നെ സഹായിച്ചു. വരയ്ക്കാൻ തുടങ്ങുന്നതിനുമുമ്പ്, ഞാൻ ചെയ്യുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, അതിന്റെ ഒരു ചിത്രം മനസ്സിൽ ഉണ്ടാക്കിയെടുക്കുന്നു. ഇതിന് വളരെയധികം ക്ഷമയും നാഡീ നിയന്ത്രണവും ആവശ്യമാണ്." അൽ ഹമീദി പറഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All