• Home
  • News
  • ലോകകപ്പ്; ഹയ്യ കാർഡ് ഉടമകൾക്കുള്ള '1+3 സേവനം' അടുത്തയാഴ്ച ആരംഭിക്കും

ലോകകപ്പ്; ഹയ്യ കാർഡ് ഉടമകൾക്കുള്ള '1+3 സേവനം' അടുത്തയാഴ്ച ആരംഭിക്കും

ദോഹ:ഹയ്യ കാർഡ് ഉടമകൾക്ക് ലോകകപ്പ് സമയത്ത് രാജ്യത്തേക്ക് ടിക്കറ്റില്ലാത്ത മൂന്ന് അതിഥികളെ വരെ ക്ഷണിക്കാൻ അനുവദിക്കുന്ന '1+3 സേവനം' അടുത്തയാഴ്ച ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

“വിദേശത്ത് നിന്ന് വരുന്ന ഹയ്യ കാർഡ് കൈവശമുള്ള ഓരോ ആരാധകനും മൂന്ന് പേരെ വരെ ഖത്തറിലേക്ക് ക്ഷണിക്കാൻ കഴിയും" സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയിലെ ഹയ്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സയീദ് അലി അൽ കുവാരി പറഞ്ഞു.

എങ്ങനെ അപേക്ഷിക്കാം, അപേക്ഷിക്കാവുന്ന വിഭാഗങ്ങൾ, ഉപയോഗിക്കുന്ന സംവിധാനം എന്നിങ്ങനെയുള്ള നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് അൽ കാസ് ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എന്നാൽ ഹയ്യ കാർഡ് ഉടമകൾ അവരുടെ അതിഥികളുടെ പേരുകൾ രജിസ്റ്റർ ചെയ്യുകയും അത് ഇമെയിൽ വഴി സ്ഥിരീകരിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സേവനം വഴി ഖത്തറിൽ എത്തുന്ന 12 വയസ്സിന് മുകളിലുള്ളവർക്ക് 500 റിയാലാണ് പ്രവേശന ഫീസ്. ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഹയ്യ പ്ലാറ്റ്‌ഫോമിലൂടെ പണം നൽകേണ്ടതാണ്. അതേസമയം 12 വയസ്സിന് താഴെയുള്ളവരെ പ്രവേശന ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All