• Home
  • News
  • നെസ്മാക് ഹെൽപ്പ് ലൈൻ സേവനം 24 മണിക്കൂറും ലഭ്യം; മലയാളം ഉൾപ്പെടെ നാല് ഭാഷകളിൽ സഹാ

നെസ്മാക് ഹെൽപ്പ് ലൈൻ സേവനം 24 മണിക്കൂറും ലഭ്യം; മലയാളം ഉൾപ്പെടെ നാല് ഭാഷകളിൽ സഹായം

ദോഹ: നെസ്മാക് കസ്റ്റമർ സർവീസിന്റെ 16060 ഹെൽപ്പ് ലൈൻ നമ്പർ ഇപ്പോൾ 24 മണിക്കൂറും ലഭ്യമാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷ൯ അറിയിച്ചു. രോഗികൾക്കും സമൂഹത്തിനും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഹമദ് മെഡിക്കൽ കോർപ്പറേഷ൯ പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. 

24 മണിക്കൂർ സേവനത്തിന് പുറമെ മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിലും ഉപഭോക്തൃ സേവന സഹായം ലഭ്യമാണ്. അപ്പോയിന്റ്മെന്റ് പരിശോധിക്കൽ, പുനഃക്രമീകരിക്കൽ അല്ലെങ്കിൽ റദ്ദാക്കൽ, പ്രതികരണം സമർപ്പിക്കൽ, മൈ ഹെൽത്ത് പേഷ്യന്റ് പോർട്ടലുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ, എച്ച് .എം.സി. സേവനങ്ങളെക്കുറിച്ചുള്ള പൊതുവായ അന്വേഷണങ്ങൾ തുടങ്ങിയ സേവനങ്ങൾ നെസ്മാക് ഹെൽപ്പ്‌ലൈൻ വാഗ്ദാനം ചെയ്യുന്നു.

"ഞങ്ങളുടെ രോഗികളുടെ ശബ്ദം കേൾക്കുക എന്നത് ഞങ്ങളുടെ ദൗത്യമാണ്, അതോടൊപ്പം അവർക്ക്  സാധ്യമായ എല്ലാ വിധത്തിലും മികച്ച പരിചരണം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം" എന്ന് പേഷ്യന്റ് എക്സ്പീരിയൻസ് ആൻഡ് സ്റ്റാഫ് എൻഗേജ്‌മെന്റ് സെന്റർ ഫോർ ക്വാളിറ്റി ഡെപ്യൂട്ടി ചീഫും ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ നാസർ അൽ നഈമി പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All