• Home
  • News
  • വയൽ നി​​ക​​ത്താ​​നാ​​യി വ്യാജരേഖ; പ്ര​​​തി​​​ഫ​​​ല​​​മാ​​​യി 30,000
kerala

വയൽ നി​​ക​​ത്താ​​നാ​​യി വ്യാജരേഖ; പ്ര​​​തി​​​ഫ​​​ല​​​മാ​​​യി 30,000

ആ​​​ലു​​​വ: ചൂ​​​ർ​​​ണി​​​ക്ക​​​ര​​​യി​​​ൽ നി​​ലം നി​​ക​​ത്താ​​നാ​​യി ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ​​​യും ഫോ​​​ർട്ട് കൊ​​​ച്ചി ആ​​​ർ​​​ഡി​​ഒ​​​യു​​​ടെ​​​യും പേ​​​രി​​​ൽ വ്യാ​​​ജ​​​രേ​​​ഖ​​​ക​​​ൾ നി​​ർ​​മി​​ച്ച​​തു വ​​​ട​​​ക്ക​​​ൻ​​പ​​​റ​​​വൂ​​​രി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​മു​​ള്ള ഡി​​​ടി​​​പി സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലാ​​​ണെ​​​ന്നു പ്ര​​​തി​​​ക​​​ളു​​​ടെ മൊ​​​ഴി. രേ​​ഖ​​ക​​ളി​​ൽ സ​​ർ​​ക്കാ​​ർ സീ​​​ൽ പ​​​തി​​​ച്ചു ത​​രു​​ന്ന​​തി​​നു ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​ർ ഓ​​​ഫീ​​​സ് പ്യൂ​​​ണാ​​യ അ​​​രു​​​ണി​​ന് ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നാ​​യ അ​​ബു പ്ര​​​തി​​​ഫ​​​ല​​​മാ​​​യി 30,000 രൂ​​​പ ന​​​ൽ​​​കി​​​യ​​​താ​​യും മൊ​​ഴി​​യു​​ണ്ട്. കേ​​​സി​​​ലെ നാ​​​ലാം പ്ര​​​തി​​​യും ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നു​​​മാ​​​യ ശ്രീ​​​മൂ​​​ല​​ന​​​ഗ​​​രം സ്വ​​​ദേ​​​ശി അ​​​ബു​​​വി​​​നെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ലോ​​​ട് സ്വ​​​ദേ​​​ശി​​​യാ​​യ പ്യൂ​​ൺ അ​​​രു​​​ൺ കുമാറി (34) നെയും ഇ​​ന്ന​​ലെ ആ​​​ലു​​​വ​​​യി​​​ൽ ഒ​​​രു​​​മി​​​ച്ചു ചോ​​​ദ്യം ചെ​​​യ്താ​​ണു മൊ​​ഴി​​യെ​​ടു​​ത്ത​​ത്. തു​​ട​​ർ​​ന്ന് ഇ​​രു​​വ​​രെ​​യും പ​​റ​​വൂ​​ർ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു. ത​​ട്ടി​​പ്പുവി​​വ​​രം പു​​റ​​ത്തു​​വ​​ന്ന​​ശേ​​ഷം ഒ​​ളി​​വി​​ൽ പോ​​യ അ​​​ബു​​​വി​​​ന് ഏ​​​ഴാ​​​റ്റു​​​മു​​​ഖ​​​ത്തു​​​ള്ള ആ​​ളൊ​​ഴി​​ഞ്ഞ വീ​​​ട്ടി​​​ൽ ര​​​ഹ​​​സ്യ​​​മാ​​​യി താ​​​മ​​​സി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ച ബ​​​ന്ധു​​​ക്ക​​​ളാ​​​യ അ​​​ഷ്റ​​​ഫ്, റ​​​ഷീ​​​ദ് എ​​​ന്നി​​​വ​​​രെ​ പോ​​​ലീ​​​സ് അറസ്റ്റ് ചെയ്തു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഡി​​​ടി​​​പി സെ​​​ന്‍റ​​​റി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ സീ​​​ലും ഒ​​​പ്പും വ​​​ച്ചു ന​​​ൽ​​​കി​​യ​​ത്​ അ​​​രു​​​ൺ ആ​​ണ്. ഉ​​​ച്ച​​​യൂ​​​ണി​​​നു സൂ​​​പ്ര​​​ണ്ട് പു​​​റ​​​ത്തു​​​പോ​​​യ സ​​​മ​​​യ​​​ത്താ​​​യി​​​രു​​​ന്നു സീ​​​ൽ പ​​​തി​​​ച്ച​​​തെ​​​ന്ന് അ​​​രു​​​ൺ മൊ​​​ഴി ന​​​ൽ​​​കി. പ്ര​​​തി​​​ഫ​​​ല​​​മാ​​​യി അ​​​ബു ന​​​ൽ​​​കി​​​യ​ 30,000 രൂ​​​പ കൈ​​പ്പ​​റ്റു​​ക​​യും ചെ​​യ്തു. വ്യാ​​ജ​​രേ​​ഖ ത​​യാ​​റാ​​ക്കാ​​ൻ ഭൂ​​​വു​​​ട​​​മ​​​യാ​​​യ ഹം​​​സ ന​​​ൽ​​​കി​​​യ ഏ​​​ഴു​​​ല​​​ക്ഷം രൂ​​​പ​​​യി​​​ൽ​​നി​​​ന്നാ​​​ണ് ഈ ​​​പ​​​ണം അ​​ബു കൈ​​​മാ​​​റി​​​യ​​​ത്. വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റാ​​​യി​​​രു​​​ന്ന അ​​​ച്ഛ​​​ൻ മ​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​രു​​​ണി​​​നു ക​​മ്മീ​​ഷ​​ണ​​ർ ഓ​​ഫീ​​സി​​ൽ ജോ​​​ലി ല​​​ഭി​​​ച്ച​​​ത്.

ആ​​​ർ​​​ഡി​​​ഒ​​​യു​​​ടെ ആ​​വ​​ശ്യ​​പ്ര​​കാ​​ര​​മാ​​ണ് ഉ​​​ത്ത​​​ര​​​വെ​​ന്നു വ​​രു​​ത്തി​​തീ​​ർ​​ക്കാ​​ൻ ആ​​​ർ​​​ഡി​​​ഒ​​​യു​​​ടെ ക​​​ത്തും കൃ​​​ത്രി​​​മ​​​മാ​​​യി ത​​​യാ​​​റാ​​​ക്കി. മ​​​തി​​​ല​​​കം സ്വ​​​ദേ​​​ശി​​​യാ​​​യ ഹം​​​സ​​​യു​​​ടെ​​​യും ഹം​​​സ​​​യു​​​ടെ ഭാ​​​ര്യ, ഹം​​​സ​​​യു​​​ടെ മ​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ​​​യും ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ചൂ​​​ർ​​​ണി​​​ക്ക​​​ര​​​യി​​​ലെ 71 സെ​​​ന്‍റ് നി​​ലം ക​​​ര​​​ഭൂ​​​മി​​​യാ​​​യി മാ​​​റ്റാ​​​നാ​​​ണ് ഒ​​​രു വ​​​ർ​​​ഷം മു​​​മ്പ് ശ്ര​​​മം ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​ൽ ഹം​​​സ​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള സ്ഥ​​​ല​​​മാ​​​യ 25 സെ​​​ന്‍റ് സ്ഥ​​​ല​​​ത്ത് ഗോ​​​ഡൗ​​​ണു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​തു ക​​​ര​​​ഭൂ​​​മി​​​യാ​​ണെ​​ന്ന രേ​​ഖ​​ക​​ൾ ഉ​​ണ്ടാ​​ക്കാ​​ൻ സ​​ഹാ​​യി​​ക്കാ​​മെ​​ന്ന് അ​​​ബു ഏ​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. വ്യാ​​​ജ ഉ​​​ത്ത​​​ര​​​വ് അ​​​ബു ചൂ​​​ർ​​​ണിക്ക​​​ര വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ​​​ക്ക് ന​​​ൽ​​​കി. ഒ​​​രു കോ​​​പ്പി താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സി​​​ലും എ​​​ത്തി​​​ച്ചു. അ​​​തി​​​വേ​​​ഗം ല​​​ഭി​​​ച്ച ഈ ​​​ഉ​​​ത്ത​​​ര​​​വു​​ക​​ളാ​​ണു വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ​​​ക്കു സം​​ശ​​യ​​ങ്ങ​​ൾ ഉ​​ണ്ടാ​​കാ​​നും ഗൂ​​​ഢ​​​നീ​​​ക്ക​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​വ​​രാ​​നും ഇ​​ട​​യാ​​ക്കി​​യ​​ത്. എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം ആ​​​ലു​​​വ ഡി​​വൈ​​എ​​​സ്പി ​കെ.​​എ. ​വി​​​ദ്യാ​​​ധ​​​ര​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ചു​​​മ​​​ത​​​ല.

Entertainment

Business