• Home
  • News
  • കുവൈത്ത് രേഖകളില്‍ വ്യത്യാസമുണ്ടെങ്കിൽ വിദേശികള്‍ക്ക് യാത്രാ വിലക്ക്
kuwait foreigners

കുവൈത്ത് രേഖകളില്‍ വ്യത്യാസമുണ്ടെങ്കിൽ വിദേശികള്‍ക്ക് യാത്രാ വിലക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പാസ്‌പോര്‍ട്ടിലെ പേരും സിവില്‍ ഐ.ഡിയിലെ പേരും തമ്മില്‍ അക്ഷര വ്യത്യാസമുള്ള വിദേശികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത് പരിഹരിക്കുന്നതിനു സൗത്ത് സുറയിലെ സിവില്‍ ഐഡി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 2019 മാര്‍ച്ച് 10 നു ശേഷം ഇഖാമ സ്റ്റാമ്പ് ചെയ്തവര്‍ക്കോ ഇഖാമ പുതുക്കിയവര്‍ക്കോ ആണു ഇത് ബാധകമാവുക. ഇതിനായി സിവില്‍ ഐ ഡി ഓഫീസില്‍ കാലത്ത് എട്ട് മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണു.

ഇക്കാരണത്താല്‍ വിദേശികള്‍ക്ക് ഉണ്ടാകുന്ന പ്രയാസം കണക്കിലെടുത്ത് കൊണ്ട് സിവില്‍ ഐ ഡി യുടെ പ്രവര്‍ത്തനസമയം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ച് 10 മുതലാണു പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കി പകരം സിവില്‍ ഐ ഡിയില്‍ വ്യക്തികളുടെ മുഴുവന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന സമ്പ്രദായം നിലവില്‍ വന്നത്. ഇതോടെയാണു യാത്രക്കാര്‍ യാത്രാ വേളയില്‍ പാസ്‌പോര്‍ട്ടിനൊപ്പം സിവില്‍ ഐഡിയും കയ്യില്‍ കരുതണമെന്നത് നിര്‍ബന്ധമാക്കിയത്.

Entertainment

Business