• Home
  • News
  • സൗദിയിൽ എക്സലൻസ് ഇഖാമ; എം.എ യൂസഫലി സ്വാഗതം ചെയ്തു സംസാരിച്ചു
saudi arabia

സൗദിയിൽ എക്സലൻസ് ഇഖാമ; എം.എ യൂസഫലി സ്വാഗതം ചെയ്തു സംസാരിച്ചു

റിയാദ്: സൗദിയിൽ എക്സലൻസ് ഇഖാമ നടപ്പിലാക്കാനുള്ള നടപടിയെ വ്യവസായ പ്രമുഖൻ എം.എ യൂസഫലി സ്വാഗതം ചെയ്തു സംസാരിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിൻറ്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻറ്റെയും ദീർഘവീക്ഷണമുള്ള ഉദ്യമമാണിത്. ചരിത്ര പരമായ ഈ തീരുമാനം സൗദിയെ ആഗോള സാമ്പത്തിക കേന്ദ്രമാക്കുമെന്നും പദ്ധതി രാജ്യത്തിൻറ്റെ സമ്പദ്ഘടനക്ക് മുതല്‍കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകർക്ക് ആകർഷകമായ രാജ്യമായി സൗദി അറേബ്യ മാറുന്നതോടെ തൊഴിൽ മേഖലയിലും വൻ ഉണർവ് ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു പ്രഫഷനൽ മേഖലയിൽ നിന്നടക്കം വിദഗ്ധരെ സൗദിയിലേക്ക് ആകർഷിക്കാൻ പുതിയ തീരുമാനം സഹായകമാകുമെന്നും എം .എ യൂസഫലി പ്രസ്താവനയിൽ പറഞ്ഞു.

Entertainment