• Home
  • News
  • 291 മ​രു​ന്നു​ക​ളു​ടെ വി​ല 50 ശ​ത​മാ​നം വ​രെ കു​റ​ക്കു​മെന്ന് കു​വൈ​ത്ത്‌ ആ​രോ​ഗ
saudi

Join Our Whatsapp News Group!

Get latest news instantly on your phone.

291 മ​രു​ന്നു​ക​ളു​ടെ വി​ല 50 ശ​ത​മാ​നം വ​രെ കു​റ​ക്കു​മെന്ന് കു​വൈ​ത്ത്‌ ആ​രോ​ഗ്യ​മ​ന്ത്രി

കു​വൈ​ത്ത്‌ സി​റ്റി: വ്യ​ത്യ​സ്​​ത ത​ര​ത്തി​ലു​ള്ള 291 മ​രു​ന്നു​ക​ളു​ടെ വി​ല 50 ശ​ത​മാ​നം വ​രെ കു​റ​ക്കു​മെന്ന് കു​വൈ​ത്ത്‌ ഡോ. ​ബാ​സി​ല്‍ അ​സ്സ​ബാ​ഹ് പ്ര​ഖ്യാ​പി​ച്ചു. ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലെ മെ​ഡി​ക്ക​ല്‍ ക​മ്മി​റ്റി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നെ തു​ട​ര്‍ന്ന് സ്വ​കാ​ര്യ ഫാ​ര്‍മ​സി​ക​ളി​ല്‍ പു​തി​യ മ​രു​ന്നു​വി​ല​ക​ള്‍ ഗെസ​റ്റ് ലി​സ്​​റ്റി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു​ശേ​ഷം 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ന​ട​പ്പാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​ക്കാ​ൻ കു​വൈ​ത്ത്​ ബ​ഹു​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ച്ചു​വ​രു​ക​യാ​ണ്. രാ​ജ്യ​ത്ത് മ​രു​ന്ന് നി​ർ​മാ​ണ ക​മ്പ​നി​ക​ൾ ആ​രം​ഭി​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ പ​ദ്ധ​തി​യു​ണ്ട്. ഇ​റ​ക്കു​മ​തി തീ​രു​വ​യു​ൾ​പ്പെ​ടെ ന​ൽ​കേ​ണ്ട​താ​യി വ​രു​ന്ന​തു​കൊ​ണ്ടാ​ണ് വി​ദേ​ശ മ​രു​ന്നു​ക​ൾ​ക്ക് വി​ല കൂ​ടു​ന്ന​ത്. അ​വ​ശ്യ​മ​രു​ന്നു​ക​ൾ ത​ദ്ദേ​ശീ​യ​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. മ​രു​ന്ന് നി​ർ​മാ​ണ​ത്തി​ലേ​ക്ക് സം​രം​ഭ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളു​ടെ യോ​ഗം വി​ളി​ക്കു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു.

Entertainment

Business