• Home
  • News
  • കു​വൈ​ത്തി​ൽ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി ഓ​ഡി​റ്റ​ർ​മാ​രു​ടെ നി​യ​മ​ന
kuwait news

കു​വൈ​ത്തി​ൽ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി ഓ​ഡി​റ്റ​ർ​മാ​രു​ടെ നി​യ​മ​നം നി​ർ​ബ​ന്ധ​മാ​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി ഓ​ഡി​റ്റ​ർ​മാ​രു​ടെ നി​യ​മ​നം നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​നാ​യു​ള്ള ഇ​ഹ്‌​ലാ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ണി​ജ്യ-വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​മാ​ണ് പു​തി​യ നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 2020 ജ​നു​വ​രി ഒ​ന്ന് മു​ത​ലാ​ണ് പു​തി​യ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​ത്. മ​ണി എ​ക്സ്ചേ​ഞ്ചു​ക​ൾ, ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ, റി​യ​ൽ എ​സ്​​റ്റേ​റ്റ് മേ​ഖ​ല​യി​ലും ബ്രോ​ക്ക​റേ​ജ് രം​ഗ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​ർ​ണം പോ​ലെ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക്​ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പു​തി​യ തീ​രു​മാ​നം ബാ​ധ​ക​മാ​കും.

ക​ള്ള​പ്പ​ണം ത​ട​യു​ന്ന​തി​നോ​ടൊ​പ്പം സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വും പു​തി​യ തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലു​ണ്ട്. 2020 ജ​നു​വ​രി ഒ​ന്നു മു​ത​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തോ​ടെ രാ​ജ്യ​ത്തെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് 16,000 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. അ​ത്ര​ത​ന്നെ വി​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ടാ​നും പു​തി​യ തീ​രു​മാ​നം വ​ഴി​യൊ​രു​ക്കും. ഈ ​വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ മാ​ത്രം 2500 പേ​ർ​ക്കാ​ണ് ഇ​ഹ്‌​ലാ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജോ​ലി ന​ഷ്​​ട​മാ​യ​ത്. അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ൽ 41,000 വി​ദേ​ശി​ക​ളെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ചു തി​രി​ച്ച​യ​ക്കാ​നാ​ണ്​ അ​ധി​കൃ​ത​രു​ടെ പ​ദ്ധ​തി.

Entertainment